Advertisment

മോദി സോഷ്യൽ മീഡിയ എന്നെന്നേക്കുമായി ഉപേക്ഷിക്കുന്നതല്ല; സത്യം ഇതാണ്..!!

New Update

ഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യൽ മീഡിയ ഉപേക്ഷിക്കുന്നു എന്ന് അറിയിച്ച വാർത്തയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ ഹാൻഡിലുകൾ നിർത്താൻ ആലോചിക്കുന്നതായി മോദി ട്വിറ്ററിലൂടെ അറിയിച്ചത്. നിമിഷങ്ങൾക്കകം തന്നെ വാർത്ത ചർച്ചയായിരുന്നു. ഇതിനു പിന്നാലെ പലരും കാരണം അന്വേഷിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല.

Advertisment

publive-image

ഇപ്പോഴിതാ പ്രധാനമന്ത്രിയുടെ മറ്റൊരു ട്വീറ്റ് പുറത്തു വന്നിരിക്കുകയാണ്. ഈ വനിതാ ദിനത്തിൽ വനിതകള്‍ക്കായി താന്‍ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഉപേക്ഷിക്കുന്നതായി മോദി ട്വീറ്റിൽ വ്യക്തമാക്കിയിരിക്കുന്നു. ജീവിതം കൊണ്ടും പ്രവൃത്തികൊണ്ടും മറ്റുള്ളവർക്ക് പ്രചോദനമാകാൻ കഴിയുന്ന സ്ത്രീകൾക്കായി തൻറെ സോഷ്യൽ മീഡിയ അക്കൗണ്ട് വനിതാദിനത്തിൽ നൽകുമെന്നാണ് മോദി പറഞ്ഞിരിക്കുന്നത്.

ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കാൻ ഇത് നിങ്ങളെ സഹായിക്കുമെന്നും മോദി പറയുന്നു. നിങ്ങൾ അത്തരമൊരു സ്ത്രീയാണോ അതോ പ്രചോദനം നൽകുന്ന അത്തരം സ്ത്രീകളെ നിങ്ങൾക്ക് അറിയാമോ? #SheInspiresUs ഉപയോഗിച്ച് അത്തരം കഥകൾ പങ്കിടുക- മോദി ട്വീറ്റ് ചെയ്തിരിക്കുന്നു.

TWEET social media narendra modi
Advertisment