Advertisment

‘‘മികച്ച അഭിനയം ഒരു രാത്രി കൊണ്ട് സാധ്യമല്ല; സമയം, കൃത്യമായി നിര്‍ത്തി നിര്‍ത്തിയുള്ള സംസാരം, ശബ്ദക്രമീകരണം, ശരീര ഭാഷ എന്നിവ നേടിയെടുക്കാന്‍ വര്‍ഷങ്ങളുടെ പരിശ്രമം ആവശ്യമാണ്; നിങ്ങളുടെ മുന്നില്‍ പ്രിയ ബാല മോദിയുടെ പ്രകടനം പങ്കുവെക്കുന്നു! മോദി വിതുമ്പുന്ന പഴയ വീഡിയോ പങ്കുവെച്ച് പ്രകാശ് രാജ്

New Update

ഡല്‍ഹി: കഴിഞ്ഞ ദിവസമാണ് നരേന്ദ്ര മോദി വാരണസിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരെ ഓര്‍ത്ത് വിതുമ്പിയത്. സംഭവത്തില്‍ പ്രധാനമന്ത്രിയെ ട്രോളി ഇതിനോടകം നിരവധി വീഡിയോകളും, കാര്‍ട്ടൂണുകളും വന്ന് കഴിഞ്ഞു. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി മോദിയുടെ കണ്ണീരില്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്.

Advertisment

publive-image

നരേന്ദ്ര മോദിയുടെ പഴയ കാല പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചാണ് പ്രകാശ് രാജിന്റെ പ്രതികരണം. അന്നത്തെ പ്രസംഗത്തിലും മോദി കരയുന്നുണ്ട്. മികച്ച അഭിനയം ഒരിക്കലും ഒരു രാത്രി കൊണ്ട് സാധ്യമാകുന്നതല്ല. അതിന് വര്‍ഷങ്ങളുടെ പരിശ്രമം ആവശ്യമാണെന്നാണ് പ്രകാശ് രാജ് വീഡിയോ പങ്കുവെച്ച് ട്വീറ്റ് ചെയ്തത്.

‘മികച്ച അഭിനയം ഒരു രാത്രി കൊണ്ട് സാധ്യമല്ല. സമയം, കൃത്യമായി നിര്‍ത്തി നിര്‍ത്തിയുള്ള സംസാരം, ശബ്ദക്രമീകരണം, ശരീര ഭാഷ എന്നിവ നേടിയെടുക്കാന്‍ വര്‍ഷങ്ങളുടെ പരിശ്രമം ആവശ്യമാണ്. നിങ്ങളുടെ മുന്നില്‍ പ്രിയ ബാല മോദിയുടെ പ്രകടനം പങ്കുവെക്കുന്നു’

ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രി വിതുമ്പിയത്. സംഭവത്തില്‍ നിരവധി പേര്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ‘ഈ കൊവിഡ് പ്രതിസന്ധിയില്‍ ജനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് യോഗയും ആയുഷും നടത്തിയിട്ടില്ല.

അലംഭാവം കാണിക്കേണ്ട സമയമല്ല. ഒരു നീണ്ട പോരാട്ടമാണ് നമ്മുക്ക് മുന്നിലുള്ളത്. ഗ്രാമ പ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. എവിടെ രോഗമുണ്ടോ അവിടെ ചികിത്സയുണ്ടെന്നതാകണം നമ്മുടെ മുദ്രാവാക്യം.’ എന്നാണ് മോദി പറഞ്ഞത്.

viral video pm modi
Advertisment