Advertisment

തന്നെ യാത്രയയക്കാന്‍ വിമാനത്താവളത്തില്‍ എത്തിയ സ്‌കോട്‌ലന്‍ഡിലെ ഇന്ത്യക്കാരോടൊപ്പം ഡ്രം വായിച്ച് മോദി; വീഡിയോ

New Update

ഗ്ലാസ്‌ഗോ: തന്നെ യാത്രയയക്കാന്‍ വിമാനത്താവളത്തില്‍ എത്തിയ സ്‌കോട്‌ലന്‍ഡിലെ ഇന്ത്യക്കാര്‍ക്കൊപ്പം ഡ്രം വായിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്ലാസ്‌ഗോയിലെ പാരിസ്ഥിതിക ഉച്ചകോടിയില്‍ പങ്കെടുത്ത് മടങ്ങാനിരിക്കെയാണ് പ്രധാനമന്ത്രി തന്നെ യാത്രയയക്കാന്‍ എത്തിയ സ്‌കോട്‌ലന്‍ഡിലെ ഇന്ത്യക്കാരോടൊപ്പം ഡ്രം വായിക്കാന്‍ കൂടിയത്.

Advertisment

publive-image

വിമാനത്താവളത്തില്‍ പരമ്പരാഗത ഇന്ത്യന്‍ വേഷം ധരിച്ചെത്തിയവര്‍ മോദിയെ സ്വീകരിച്ചു. നിരവധിപേരാണ് മോദിയെ യാത്രയയക്കാന്‍ വിമാനത്താവളത്തില്‍ ഒത്തുകൂടിയത്. നിരവധി പേരുമായി മോദി സംവദിച്ചു. പലരുടെയും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് വാദ്യ സംഘത്തിനൊപ്പം ഡ്രം കൊട്ടാന്‍ മോദിയും ചേര്‍ന്നു.

viral video
Advertisment