Advertisment

യുവാക്കള്‍ക്ക് ഇതിലും നല്ല സമയം വരാനില്ല ... ലോകത്തിന് ഭൂട്ടാന്‍ നല്‍കിക്കൊണ്ടിരിക്കുന്നത് സന്തോഷത്തിന്റെ സന്ദേശമാണെന്ന് പ്രധാനമന്ത്രി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

തിംഫു (ഭൂട്ടാൻ) : കഠിനാധ്വാനം ചെയ്ത് നിങ്ങളുടെ രാഷ്ട്രത്തെ ഉയരങ്ങളില്‍ എത്തണമെന്ന് ഭൂട്ടാനിലെ വിദ്യാര്‍ത്ഥികളോട് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്കള്‍ക്ക് ഇതിലും നല്ല സമയം വരാനില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭൂട്ടാനിലെ തിംഫുവില്‍ റോയല്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി മോദി.

Advertisment

publive-image

ഒരു വര്‍ഷത്തിനിടയില്‍ മോദി നടത്തുന്ന രണ്ടാമത്തെ ഭൂട്ടാന്‍ സന്ദര്‍ശനമാണിത്. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായിരുന്നു ആദ്യ സന്ദര്‍ശനം. ഭൂട്ടാൻ കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുമ്പോൾ 132 കോടി ഇന്ത്യക്കാരും അഭിമാനത്തോടെ കൈയ്യടിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി ഭൂട്ടാനിലെ യുവജനങ്ങൾക്ക് ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്ന് വ്യക്തമാക്കി.

ഭൂട്ടാനിലെ യുവ ശാസ്ത്രജ്ഞർ ഇന്ത്യയിലേക്ക് വന്ന് ഉപഗ്രഹ നിർമ്മാണമടക്കമുള്ള കാര്യങ്ങളിൽ പങ്കെടുക്കാൻ പോകുന്നത് അഭിമാനമുണ്ടാക്കുന്ന കാര്യമാണെന്നും നരേന്ദ്ര മോദി പറഞ്ഞു.

Advertisment