Advertisment

ശക്തമായ മേഘവും മേഘങ്ങളില്‍ താപസംവഹനവും ശക്തമാണെങ്കില്‍ വിമാനങ്ങളുടെ സ്ഥാനം കൃത്യമായി കണ്ടെത്താന്‍ റഡാറുകള്‍ക്ക് കഴിയില്ല ;മോദിയുടെ റഡാര്‍ തിയറിയെ ന്യായീകരിച്ച് വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥനും 

New Update

ഡല്‍ഹി : ബാലാകോട്ട് വ്യോമാക്രമണം നടത്താന്‍ മേഘാവൃതമായ ദിവസം തെരഞ്ഞെടുത്തത് റഡാറില്‍ നിന്നും ഇന്ത്യന്‍ വിമാനങ്ങളെ മറയ്ക്കാനാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തെ പ്രതിരോധിച്ച് ഇന്ത്യന്‍ വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥന്‍. ശക്തമായ മേഘവും മേഘത്തിലെ താപസംവഹനവും കൃത്യമായി പ്രവചിക്കുന്നതില്‍ നിന്നും റഡാറുകളെ തടയുമെന്നാണ് എയര്‍മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍ പറഞ്ഞത്.

Advertisment

publive-image

വോട്ടെടുപ്പ് പുരോഗമിക്കവേ ന്യൂസ് നാഷനു നല്‍കിയ അഭിമുഖത്തിലായിരുന്നു മോദി ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

‘നിങ്ങള്‍ ഓര്‍ക്കേണ്ട ഒരു കാര്യം അന്ന് കാലാവസ്ഥ ഒട്ടും അനുകൂലമായിരുന്നില്ല. നന്നായി മഴ പെയ്യുന്നുണ്ടായിരുന്നു. മേഘങ്ങളും കൂടുതലായിരുന്നു. വ്യോമാക്രമണം നടത്താമെന്ന് തീരുമാനിച്ച ദിവസം മാറ്റാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ഞാന്‍ ഈ മേഖലയിലെ വിദഗ്ധനോ ശാസ്ത്രജ്ഞനോ ഒന്നുമല്ല. എങ്കിലും അപ്പോള്‍ എന്റെ മനസില്‍ തോന്നിയ ഒരു കാര്യം റഡാറില്‍ നിന്നും ഇന്ത്യന്‍ വിമാനങ്ങളെ മറയ്ക്കാന്‍ അപ്പോഴുണ്ടായിരുന്ന മേഘങ്ങള്‍ക്ക് സാധിക്കുമെന്നതാണ്. അത് നമുക്ക് ഗുണം ചെയ്യുമെന്നും തോന്നി. അങ്ങനെയാണ് അത്തരമൊരു കാലാവസ്ഥയില്‍ ആക്രമണത്തിന് തീരുമാനിക്കുന്നത്. ‘- എന്നായിരുന്നു മോദി പറഞ്ഞത്.

ചില ഘട്ടത്തില്‍ ഇത് ശരിയാണെന്നാണ് എയര്‍മാര്‍ഷല്‍ രഘുനാഥ് പറഞ്ഞത്. ‘ ശക്തമായ മേഘവും മേഘങ്ങളില്‍ താപസംവഹനവും ശക്തമാണെങ്കില്‍ വിമാനങ്ങളുടെ സ്ഥാനം കൃത്യമായി കണ്ടെത്താന്‍ റഡാറുകള്‍ക്ക് കഴിയില്ല. ‘ വെസ്റ്റേണ്‍ എയര്‍ കമന്‍ഡിലെ കമാന്‍ഡിങ് ഇന്‍ ചീഫായ രഘുനാഥ് പറഞ്ഞു.

Advertisment