Advertisment

കുവൈറ്റില്‍ രണ്ടാം സെമസ്റ്റര്‍ മുതല്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം സാധാരണ നിലയില്‍ പുനരാരംഭിക്കാന്‍ നീക്കം; മന്ത്രാലയങ്ങള്‍ യോഗം ചേര്‍ന്നു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: 2020/2021 അധ്യയന വര്‍ഷത്തിലെ രണ്ടാം സെമസ്റ്ററില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം സാധാരണ നിലയില്‍ ക്രമേണ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ കുവൈറ്റ് വിദ്യാഭ്യാസമന്ത്രി ഡോ. അലി അല്‍ മുദഫിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയങ്ങളുടെ സംയുക്ത സമിതി യോഗം ചേര്‍ന്നു.

രണ്ടാം സെമസ്റ്ററിന്റെ തുടക്കത്തില്‍ സമഗ്രമായ വാക്‌സിനേഷന്‍ കാമ്പയിന്‍ ആരംഭിക്കാനുള്ള ശ്രമങ്ങള്‍ക്ക് പുറമേ സ്‌കൂളുകളുടെ പ്രവര്‍ത്തനം ക്രമേണ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഉചിതമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അല്‍ മുദഫ് പറഞ്ഞു.

രണ്ടാം സെമസ്റ്ററില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം ക്രമേണ സാധാരണ നിലയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ രണ്ട് മന്ത്രാലയങ്ങളും തമ്മില്‍ നടത്തുന്ന ആദ്യത്തെ കൂടിക്കാഴ്ചയാണ് ഇതെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ ആക്ടിംഗ് അണ്ടര്‍സെക്രട്ടറി ഫൈസല്‍ അല്‍ മക്‌സിദ് പറഞ്ഞു. അടുത്തയാഴ്ചയും ഇതുമായി ബന്ധപ്പെട്ട് ഒരു യോഗം ചേരുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Advertisment