Advertisment

കുവൈറ്റില്‍ ആരോഗ്യമന്ത്രാലയം ജീവനക്കാര്‍ക്ക് ഏപ്രില്‍ 15 മുതല്‍ നിബന്ധനകള്‍ക്ക് വിധേയമായി വീണ്ടും അവധി അനുവദിക്കും

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാര്‍ക്ക് ഏപ്രില്‍ 15 മുതല്‍ നിബന്ധനകള്‍ക്ക് വിധേയമായി അവധി അനുവദിക്കാന്‍ തീരുമാനം.

അവധി ചെലവഴിക്കുന്നത് കുവൈറ്റിന് പുറത്താണെങ്കില്‍ അവധി കാലയളവ് 14 ദിവസം കവിയരുത്, അപേക്ഷകര്‍ അവധി കോ-ഓര്‍ഡിനേറ്റ് ചെയ്യുന്ന ഉദ്യോഗസ്ഥന്റെ അനുമതിക്ക് പുറമേ സെക്ഷന്‍ മേധാവിയുടെയോ അല്ലെങ്കില്‍ ഹെല്‍ത്ത് ഡിസ്ട്രിക്ട് ഡയറക്ടറുടെയോ അനുമതി കൂടി വാങ്ങണം തുടങ്ങിയവയാണ് നിബന്ധന.

ഒരേ സമയം ആകെ ജീവനക്കാരുടെ പത്ത് ശതമാനത്തിലധികം പേര്‍ക്ക് അവധി അനുവദിക്കില്ല. അവധി അനുവദിക്കുന്നത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നില്ലെന്ന് മേലധികാരികള്‍ ഉറപ്പാക്കണം. ആറു മാസത്തിനിടെ അവധി ലഭിക്കാത്ത ജീവനക്കാര്‍ക്ക് മുന്‍ഗണന നല്‍കണം.

Advertisment