കുവൈറ്റ് ആരോഗ്യമന്ത്രാലയം മരുന്നുകളുടെയും സൗന്ദര്യവര്‍ധക വസ്തുക്കളുടെയും കാലാവധി പരിശോധിച്ച് ഉറപ്പുവരുത്തും

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, October 11, 2018

കുവൈറ്റ് : കുവൈറ്റ് ആരോഗ്യമന്ത്രാലയം മരുന്നുകളുടെയും സൗന്ദര്യവര്‍ധക വസ്തുക്കളുടെയും കാലാവധി പരിശോധിച്ച് ഉറപ്പുവരുത്തുന്നു . രാജ്യത്തെ പൊതു-സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലാണ് ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സുരക്ഷാ പരിശോധന നടത്തുന്നത്.

കാലാവധി തീര്‍ന്ന മരുന്നുകളും മറ്റും വില്‍പ്പന നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തി മനുഷ്യന് സുരക്ഷിതമായി ഉപയോഗിക്കാന്‍ കഴിയുന്നവയാണെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് 30 ദിവസത്തിനുള്ളില്‍ കാലാവധി തീരുന്ന മരുന്നുകളും ഭക്ഷ്യവസ്തുക്കളും , സൗന്ദര്യവര്‍ധക വസ്തുക്കളുടെയും വില്‍പ്പന നിരോധിക്കണമെന്ന ആരോഗ്യമന്ത്രിയുടെ നിര്‍ദേശം പുറത്തു വന്നതിനെ തുടര്‍ന്നാണ് ശക്തമായ പരിശോധന നടത്തുന്നത്.

×