Advertisment

കോവിഡ് 19 സൗദിയില്‍ മരണം എട്ടായി. രോഗ ബാധിതര്‍ 1299, ഇന്ന് 96 പുതിയ കേസുകള്‍ . രോഗമുക്തര്‍.66

author-image
admin
New Update

റിയാദ് : ലോകത്തയാകെ വരിഞ്ഞു മുറുക്കി കൊലവിളി നടത്തുന്ന കൊറോണ വൈറസ്‌ മുപ്പത്തി യൊന്നായിരത്തില്‍ പരം ആളുകളുടെ ജീവനെടുത്ത് ആറര ലക്ഷത്തില്‍ പരം ആളുകളെ രോഗ ബാധിതരാക്കി ലക്കും ലഗാനും ഇല്ലാതെ കുതിക്കുന്ന വൈറസ്‌ ഭീമന്‍ നാശം വിതക്കുകയാണ്.

Advertisment

publive-image

സൗദിയിലിന്ന് നാലു മരണം സംഭവിച്ചു  ഇതോടെ മരണപെട്ടവരുടെ എണ്ണം എട്ടായി  96 പുതിയ കേസുകളാണ്  ഇന്ന്‍ റിപ്പോര്‍ട്ട്‌ ചെയ്തത് .ഇതോടെ രോഗബാധിതരുടെ എണ്ണം 1299 ആയി.  66 പേര്‍  രോഗമുക്തി നേടി.

റിയാദ്: 27,,ദമ്മാം: 23,,മദീന: 14, ജിദ്ദ: 12. മക്ക: 7, ഖോബാർ: 4, ധഹ്‌റാൻ: 2, ഖത്തീഫ്: 1, റാസ് തനുര: 1, സൈഹാത്ത്: 1, ഹോഫുഫ്: 1,തായ്ഫ്: 1, ഖാമിസ് മുസൈത്ത്: 1, തബുക്: 1 എന്നിവിടങ്ങളിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഇരുപത്തിയെട്ടു പേര്‍ വിദേശത്ത് നിന്ന് വന്നവരും 68 പേര്‍ക്ക് രോഗികളുമായുള്ള സമ്പര്‍ക്കം മൂലമാണ് കോവിഡ് പിടിപെട്ടതെന്ന്‍ ആരോഗ്യ മന്ത്രാലയം വെക്ത മാക്കി. ഇതില്‍ പന്ത്രണ്ടു പേരുടെ നില ആശാവഹമല്ല.നാല് വിദേശികളാണ് ഇന്നു മരണപെട്ടത്‌. ഇതോടെ മരണപെട്ടവരില്‍ ഏഴു പ്രവാസികളും ഒരു സ്വദേശിയുമടക്കം എട്ടു മരണം സ്ഥിരീകരി ക്കപെട്ടു.

അതിനിടെ റിയാദ് മക്ക. മദീന കൂട്ടാതെ ജിദ്ദയിലും വൈകീട്ട് മൂന്ന് മുതല്‍ കര്‍ഫ്യൂ ഏര്‍പെടുത്തി.

Advertisment