Advertisment

ജീവനക്കാരുടെ അവധിയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും; പാനലിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കി കുവൈറ്റ് ആരോഗ്യമന്ത്രാലയം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: അവധിക്ക് അപേക്ഷിച്ച ജീവനക്കാരുടെയും കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജോലി ചെയ്യാത്തവരുടെയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കുന്നതിന് ചുമതലപ്പെടുത്തിയ ടെക്‌നിക്കല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം സെപ്തംബര്‍ 30 മുതല്‍ താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കുവൈറ്റ് ആരോഗ്യമന്ത്രാലയം തീരുമാനിച്ചതായി പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു.

കമ്മിറ്റി നേരത്തെ പുറപ്പെടുവിച്ചിരുന്ന തീരുമാനങ്ങള്‍ക്ക് ഒക്ടോബര്‍ അവസാനം വരെ സാധുതയുണ്ട്. ഇതിന് ശേഷമുള്ള തീരുമാനങ്ങള്‍ പരിഗണിക്കുന്നതല്ല.

Advertisment