Advertisment

കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ വിവിധ വകുപ്പുകളിലേക്ക് വരുന്ന അഞ്ചുവര്‍ഷത്തിനുള്ളില്‍ 4294 പ്രവാസികളെ നിയമിക്കുമെന്ന് റിപ്പോര്‍ട്ട് ; 152.6 മില്യന്‍ കെഡി ചിലവെന്ന് റിപ്പോര്‍ട്ട്‌

New Update

കുവൈറ്റ് : കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ വിവിധ വകുപ്പുകളിലേക്ക് വരുന്ന അഞ്ചുവര്‍ഷത്തിനുള്ളില്‍ 4294 പ്രവാസികളെ നിയമിക്കുമെന്ന് റിപ്പോര്‍ട്ട് .ഇവരുടെ നിയമനത്തിനായി മന്ത്രാലയത്തിന് ചിലവാവുക 152.6 മില്യന്‍ കെഡിയാണെന്ന് അല്‍റായ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു .

Advertisment

publive-image

ലബോറട്ടറി, എക്‌സ്‌റേ , ഫാര്‍മസി ടെക്‌നീഷ്യന്‍ തുടങ്ങിയ അനുബന്ധ മെഡിക്കല്‍ തസ്തികകളില്‍ ജീവനക്കാരെ നിയമിക്കുന്നതിനുള്ള ടെന്‍ഡര്‍ തയ്യാറാക്കാന്‍ ധനകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയതായും അധികൃതര്‍ വ്യക്തമാക്കി.

റിക്രൂട്ട് ചെയ്യുന്ന ആദ്യബാച്ചില്‍ 1187 ജീനക്കാരാണ് ഉണ്ടാവുക . ഇവരെ അല്‍ സബാഹ് ഹെല്‍ത്ത് ഏരിയയിലേക്ക് 41.96 മില്യന്‍ കെഡി ചിലവിലാണ് നിയമിക്കുന്നത്.

kuwait kuwait latest
Advertisment