Advertisment

ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍; കുവൈറ്റില്‍ നാല് വിഭാഗങ്ങള്‍ക്ക് ഇളവ് നല്‍കാന്‍ ആരോഗ്യമന്ത്രാലയം ആലോചിക്കുന്നു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: വിദേശത്ത് നിന്ന് കുവൈറ്റിലേക്കെത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തുന്ന ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ നിന്ന് നാല് വിഭാഗങ്ങളെ ഒഴിവാക്കാന്‍ ആരോഗ്യമന്ത്രാലയം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇവര്‍ക്ക് 14 ദിവസം സ്വന്തം താമസസ്ഥലത്ത് ക്വാറന്റൈനില്‍ കഴിയേണ്ടി വരും.

publive-image

സ്വന്തം ചെലവില്‍ വിദേശ ചികിത്സയ്ക്കായി പോയി തിരിച്ചെത്തുന്ന സ്വദേശികള്‍, 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍, പരസഹായം ആവശ്യമുള്ള അംഗപരിമിതര്‍, മൃതദേഹത്തെ അനുഗമിച്ച് എത്തുന്നവര്‍ എന്നിവര്‍ക്ക് ഇളവ് നല്‍കാനാണ് ആലോചന.

Advertisment