Advertisment

മത്സരത്തിന് മുമ്പുള്ള ദേശീയ ഗാനത്തിനിടെ കരഞ്ഞ് മുഹമ്മദ് സിറാജ്; ചിത്രങ്ങള്‍ വൈറല്‍; സിറാജിനെ പുകഴ്ത്തി വസീം ജാഫര്‍ ഉള്‍പ്പെടെയുള്ളവരും രംഗത്ത്‌

New Update

publive-image

Advertisment

സിഡ്നി: ഇന്ത്യ– ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിന് മുന്‍പ് ദേശീയ ഗാനത്തിനിടെ കരഞ്ഞ് യുവ പേസർ മുഹമ്മദ് സിറാജ്. യുവതാരം കണ്ണീർ തുടയ്ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. വസീം ജാഫർ ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾ സിറാജിനെ പുകഴ്ത്തി രംഗത്തെത്തിയിട്ടുമുണ്ട്.

നിങ്ങളെ പ്രോത്സാഹിപ്പിക്കാൻ ആരാധകർ ആരും ഇല്ലെങ്കിലും, ഇന്ത്യയ്ക്കായി കളിക്കുകയാണ് എന്നതിലും വലിയ പ്രചോദനം വേറൊന്നില്ല. ഒരു ഇതിഹാസം പറഞ്ഞതു പോലെ ‘നിങ്ങൾ ജനങ്ങൾക്കു വേണ്ടിയല്ല കളിക്കുന്നത്, രാജ്യത്തിന് വേണ്ടിയാണ്– വസീം ജാഫർ ട്വിറ്ററിൽ കുറിച്ചു.

സിറാജിന്റെ കരിയറിലെ രണ്ടാമത്തെ ടെസ്റ്റാണ് താരം കളിക്കുന്നത്. മെൽബണിലായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. അഡ്‍ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ മുഹമ്മദ് ഷമിക്കു പരുക്കേറ്റതിനെ തുടർന്നാണ് രണ്ടാം ടെസ്റ്റിൽ സിറാജിന് അവസരം ലഭിച്ചത്. ആദ്യ ഇന്നിങ്സിൽ രണ്ട് വിക്കറ്റും രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റും വീഴ്ത്തി.

Advertisment