Advertisment

മോഹൻലാലിൻറെ ഡ്രാമ സൂര്യ ടി വി എടുത്തു; സിനിമ സ്വന്തമാക്കിയത് ആറ് കോടിയിലേറെ രൂപയ്ക്ക്

author-image
ഫിലിം ഡസ്ക്
New Update

മോഹന്‍ലാല്‍ ചിത്രം ഡ്രാമായുടെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കി സൂര്യ ടി വി . ആറു കോടി 25 ലക്ഷം രൂപമുടക്കിയാണ് സൂര്യ ടിവി സാറ്റലൈറ്റ് അവകാശം നേടിയെടുത്തത്. ഒന്‍പതു കോടി ബജറ്റില്‍ ചിത്രീകരിച്ച ചിത്രം റിലീസിനു മുമ്പേ മുടക്കു മുതലിന്റെ 70 ശതമാനവും തിരിച്ചു പിടിച്ചിരിക്കുകയാണ്.

ലോഹത്തിന് ശേഷം സംവിധായകന്‍ രഞ്ജിതും മോഹന്‍ലാലുമൊന്നിക്കുന്ന ചിത്രമാണ് ഡ്രാമ. ലണ്ടനില്‍ ഫ്യൂണറല്‍ ഡയറക്ടര്‍ ആയി ജോലി ചെയ്യുന്ന രാജഗോപാല്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. കുറച്ചു കാലമായി പ്രേക്ഷകര്‍ക്ക് അന്യമായിരുന്ന ലാലിന്റെ തമാശകളും കുസൃതികളുമെല്ലാം ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വീണ്ടുമെത്തുമെന്നാണ് സംവിധായകന്‍ രഞ്ജിത് ഉറപ്പുനല്‍കുന്നത്.

Advertisment