Advertisment

ള്‍ഫിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മോഹന്‍ വടയാര്‍ നാട്ടില്‍ നിര്യാതനായി.

New Update

ദുബൈ: ഗള്‍ഫിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മോഹന്‍ വടയാര്‍ (മോഹന ചന്ദ്രന്‍- 64) നാട്ടില്‍ അന്തരിച്ചു. രോഗബാധിതനായി കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കോട്ടയം വടയാര്‍ സ്വദേശിയായ മോഹനചന്ദ്രന്‍ 1985 ല്‍ ജിദ്ദയില്‍ ‘സൗദി ഗസറ്റി’ല്‍ റിപ്പോര്‍ട്ടറായാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്.

Advertisment

publive-image

നേരത്തേ നാട്ടില്‍ സര്‍ക്കാര്‍ സര്‍വീസില്‍ സേവനം അനുഷ്ഠിച്ചിരുന്നു. എട്ട് വര്‍ഷത്തോളം സൗദി ഗസറ്റില്‍ ജോലി ചെയ്ത ശേഷം ഷാര്‍ജയിലെത്തി. 15 വര്‍ഷം ‘ഗള്‍ഫ് ടുഡേ’യുടെ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു. ‘ദൈവങ്ങള്‍ ഉറങ്ങിയ സന്ധ്യ’ എന്ന പേരില്‍ കഥാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്.

ഭാര്യ: സ്വര്‍ണലത. മക്കള്‍: വീണാ വിനോദ് (ഡല്‍ഹി പ്രൈവറ്റ് സ്‌കൂള്‍, ദുബൈ), കാവ്യാ മോഹന്‍ (ഷാര്‍ജ). മരുമകന്‍: വിനോദ് (യു എ ഇ എക്‌സ്‌ചേഞ്ച്), രഞ്ജിത് (ഷാര്‍ജ

Advertisment