Advertisment

മോഹനന്‍ വൈദ്യരുടെ ചികിത്സാ പിഴവിൽ കുഞ്ഞു മരിച്ചുവെന്ന് ഡോക്ടർ: ചികിത്സാ പിഴവ് അക്കമിട്ട് കുറിപ്പ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

മോഹനൻ വൈദ്യരുടെ ചികിത്സാപ്പിഴവ് മൂലം ഒന്നര വയസുള്ള കുട്ടി മരിച്ചതായി ഡോക്ടറുടെ കുറിപ്പ്. ഗുരുതരാവസ്ഥയിൽ കുട്ടിയെ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയെ അവസാന നിമിഷത്തിൽ ചികിത്സിച്ച ഡോക്ടർ വിപിൻ കളത്തിലാണ് ഈ വിവരം ഫെയ്സ്ബുക്കിൽ കുറിച്ചത്.

Advertisment

publive-image

പ്രൊപ്പിയോണിക്ക് അസിഡീമിയ എന്ന രോഗമായിരുന്നു കുട്ടിക്ക്. എന്നാൽ കുട്ടിയ്ക്ക് ഇത്തരത്തിലുള്ള ഒരു രോഗവും ഇല്ലെന്നും ഓട്ടിസം ആണെന്നും പറഞ്ഞാണ് മോഹനന്‍ വൈദ്യര്‍ ചികിത്സ തുടങ്ങിയത് എന്നാണ് കുട്ടിയുടെ മാതാവിനെ ഉദ്ധരിച്ച് ഡോക്ടര്‍ പറയുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പ്

കഴിഞ്ഞ ദിവസം ഐ സി യു ഡ്യൂട്ടിയില്‍ അമല മെഡിക്കല്‍ കോളേജില്‍ നിന്നും അതീവ ഗുരുതരാവസ്ഥയില്‍ സാമ്ബത്തിക ബുദ്ധിമുട്ട് കാരണം ഒന്നര വയസായ ഒരു കുട്ടിയെ രാത്രിയില്‍ റഫര്‍ ചെയ്യുകയുണ്ടായി . റഫര്‍ ചെയ്യുന്നതിനു മുന്നെ അറിയിച്ച വിവരങ്ങളില്‍ കുട്ടിക്ക് പ്രൊപ്പിയോണിക്ക് അസിഡീമിയ ( Propionic Acidemia ) എന്ന രോഗമാണെന്നും , കുഴപ്പമില്ലാതെ പോകുന്നതിനിടയില്‍ കഴിഞ്ഞ നാല് മാസമായി ആയുര്‍വേദ ട്രീറ്റ്‌മെന്റ് തുടങ്ങി , മറ്റുളള മോഡേണ്‍ മെഡിസിന്‍ എല്ലാം നിര്‍ത്തി , അസുഖം കൂടുതലായി അമലയില്‍ ചികിത്സ തേടി , സാമ്ബത്തിക ബുദ്ധിമുട്ട് കാരണം നമ്മുടെ മെഡിക്കല്‍ കോളേജിലോട്ട് വിടുകയാണ് . അന്നാണേല്‍ ഐ സി യു ഫുളളും , 2 വെന്റി യും

സ്വാഭാവികമായി ഞാന്‍ ആയുര്‍വേദ്ദത്തെ കുറേ പഴിച്ചു . ഏതാണ്ട് രാത്രി 8 മണിയോടു കൂടി കുട്ടി എത്തി. എത്തുമ്ബോള്‍ തന്നെ

പരിശോധനയില്‍ ശരീരോഷ്മാവ് കുറഞ്ഞിരിക്കുന്നു ( Hypothermia), പ്രഷര്‍ കുറവായിരുന്നു ( Low BP ) , രക്ത ഓട്ടം കുറഞ്ഞ് ചെറിയ തോതില്‍ നീല കളര്‍ ( cyanosis ) കണ്ടുതുടങ്ങിയിരിക്കുന്നു . ശ്വസനം അസിഡോറ്റിക്ക് പോലെയും ( Acidotic Breathing )

കുട്ടിയെ നമ്മുക്ക് വെന്റിലേറ്റ് ചെയ്യേണ്ടി വന്നു . കുട്ടിയുടെ ആദ്യഘട്ട രക്ത പരിശോദന ഫലം Severe Metabolic Acidosis with Hypokalemia ആയിരുന്നു . എമര്‍ജന്‍സി ട്രീറ്റ്‌മെന്റിനു ശേഷം ഏകദേശം 12 മണിക്ക് ഹിസ്റ്ററി എടുക്കാന്‍ ഉമ്മയെ വിളിച്ചു .

കുട്ടിയ്ക്ക് 28 ന്റെ അന്നു തുടങ്ങി പാലുകുടി കുറവ് ( decreased feeding ), കളി കുറവ് ( Decreased Activtiy ), ഇടയ്ക്ക് ഇടയ്ക്ക് ഉള്ള ചര്‍ദ്ദി persistent vomiting എന്നിവ കണ്ടതിനെ തുടര്‍ന്ന് അമൃത മെഡിക്കല്‍ കോളേജില്‍ നടത്തിയ വിദഗ്ദ പരിശോദനയില്‍ കുട്ടിയ്ക്ക് പ്രൊപ്പിയോണിക്ക് അസീഡീ മിയ എന്ന ജനിതക രോഗമാണെന്നും ( Included Under Inborn errors of Metabolism ) പൂര്‍ണമായി ചികിത്സിച്ച്‌ ഭേതമക്കാന്‍ സാധിക്കില്ല എന്നും , പക്ഷേ അധികമാകാതെ പിടിച്ചു നിര്‍ത്താന്‍ സാധിക്കുന്ന മരുന്ന് കുറിച്ച്‌ കൊടുത്തു . ഇടയ്ക്ക് വരുന്ന ജലദോഷം , പനി എന്നിവ അല്ലാതെ രോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥ കൂടാതെ ഒരു വര്‍ഷം കഴിഞ്ഞു .

അപ്പോഴാണ് പ്രമുഖ ഫേസൂക്ക് നന്മ മരത്തിന്റെ ഉപദേശപ്രകാരം ' #നാട്ടുവൈദ്യന്‍ #മോഹനന്‍ #വൈദ്യരെ' കാണാന്‍ പോകുന്നത് .

ഉമ്മയുടെ വാക്കുകളിലൂടെ ' കൊല്ലത്ത് ഉള്ള ചികിത്സാ കേന്ദ്രത്തില്‍ ആണ് പോയത് , ആദ്യ തവണ പോകമ്ബോള്‍ 100 രൂപ ഫീസായി നല്കണം പിന്നീട് ഒരിക്കലും കണ്‍സട്ടേഷന്‍ ഫീ വേണ്ട , മരുന്നിന് മാത്രം മതി , അത് 10 ദിവസം കൂടുമ്ബോള്‍ വരണം , മരുന്നിന് 1000 രൂപയ്ക്ക് അടുത്ത് വരും ഒരോ തവണയും . മുന്‍പുള്ള ഒരു റീപ്പോര്‍ട്ട് പോലും നോക്കാതെ പ്രൊപ്പിയോണിക്ക് അസിഡീമിയ എന്ന രോഗമില്ലെന്നും ( പറയുന്നത് പത്താം ക്ലാസ് പാസാവാത്ത ചെങ്ങായി ) കുട്ടിയ്ക്ക് ഓട്ടിസം ആണെന്നും . ചികിത്സ തുടങ്ങുന്നതിനു മുന്‍പ് മറ്റെല്ലാം മരുന്നും നിര്‍ത്തണം , ചികിത്സയുടെ ഭാഗമായി നല്‍കിയത് നാടന്‍ നെല്ലിക്ക നീരും , പൊന്‍കാരം ( Tankan Bhasma ) എന്ന മെഡിസിനും '

പ്രമുഖ വൈദ്യന്റെ വാക്ക് കേട്ട് മരുന്നെല്ലാം നിര്‍ത്തി , പ്രശ്‌നങ്ങള്‍ വഷളാകാന്‍ തുടങ്ങി അതിന്റെ ബാക്കി പത്രമായി ഒരാഴ്ച്ചയായി പനിയും , ചുമയും മൂര്‍ച്ചിച്ച്‌ ശ്വാസം എടുക്കുന്നത് കൂടുവാന്‍ തുടങ്ങി , അങ്ങനെ കുട്ടിയെ കൊല്ലത്തെ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടു പോകുന്ന വഴി രോഗം മൂര്‍ച്ചിച്ചതിനാല്‍ അമലയില്‍ ഇറക്കുവായിരുന്നു ..( Severe Metabolic Crisis )

കുട്ടിയുടെ അവസ്ഥ മെച്ചപ്പെടാത്തതിനാല്‍ കേസ് പുരുഷോത്തമന്‍ സാറുമായി ( Purushothaman Kuzhikkathukandiyil ) ഡിസ്‌കസ് ചെയ്യുകയും , രാവിലെ തന്നെ പെരിട്ടോണിയല്‍ ഡയാലിസിസ് ( Peritoneal Dialysis PD ) ചെയ്യാന്‍ നിര്‍ദേശിച്ചു , പ്രകാരം PD തുടങ്ങി .. പക്ഷേ ഉച്ചയോടു കൂടി അവസ്ഥ മോശമാകുകയും , പ്രഷര്‍ താഴ്ന്ന് മരുന്നുകള്‍ക്ക് പ്രതികരികാത്ത അവസ്ഥയിലോട്ട് നീങ്ങുകയും കുട്ടി മരണത്തിന് കീഴടങ്ങുകയും ചെയ്തു .

ക്രമമായ ഭക്ഷണക്രമത്തിലൂടെയും ( പ്രോട്ടിന്‍ കുറച്ച്‌) കുറിച്ച മരുന്നുകളിലൂടെയും( ബയോട്ടിന്‍ , കാര്‍നിട്ടിന്‍ , സോഡിയം ബെന്‍സോവേറ്റ് ) ഒരു പരിധി വരെ മുന്‍പോട്ട് പോകമായിരുന്ന അവസ്ഥയെ ഇത്ര പെട്ടന്ന് മരണത്തിലേട്ട് തളളിവിട്ടത് മോഹനന്‍ ന്റെ ചികിത്സ ഒന്നു മാത്രമാണെന്നന്ന് നിസ്സംശയം പറയാം .ഡിഗ്രി വരെ പഠിച്ച ആ ഉമ്മ വരെ ഈ തട്ടിപ്പില്‍ വീണ പോയിട്ടുണ്ടെങ്കില്‍ ബാക്കിയുള്ളവരുടെ അവസ്ഥ നമ്മുക്ക് ഊഹിക്കാം .ഇത് ഒരു ഉദാഹരണം മാത്രമാണ് ഇങ്ങനെ എത്ര ആളുകളാണ് ദിനം പ്രതി കല്ലായും കാന്‍സറായും പറ്റിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് !!

എന്റെ സുഹൃത്തുക്കളോട് ഒന്നേ പറയാന്‍ ഉള്ളൂ . ദയവ് ചെയ്ത് വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത മോഹന വടക്കന്‍മാരുടെ ചികിത്സക്കായി കാത്തു നില്ക്കരുത് .അശാസ്ത്രീയതക്ക് ശാസ്ത്രീയ മുഖം നല്‍കി ജനങ്ങളെ വഞ്ചിക്കുന്ന ഇജാതി സാധനങ്ങളെ അഴിക്കുള്ളിലാക്കേണ്ട കാലം എന്നേ അതിക്രമിച്ചു .

ഇനി എന്റെ ആയുര്‍വേദ ഡോക്ടര്‍ സുഹൃത്തക്കളോടാണ് , നിങ്ങള്‍ പറയൂ മുകളില്‍ പറഞ്ഞ അസുഖത്തിന് പൊന്‍കാരം എങ്ങനെ ഉപകാരപ്പെടും ?

അന്വേഷിച്ചതില്‍ ചുമ, ആസ്മ തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന ബോറാക്‌സ് ഗണത്തില്‍ ഉള്‍പ്പെടുന്നതാണ് ഇതെന്ന് കണ്ടു .

രസ മെഡിസിനില്‍ വരുന്ന ഈ മരുന്ന് കൊടുത്ത് മെഡിസിന്‍ വിദ്യാഭ്യാസം തൊട്ടു തീണ്ടാത്ത അയാള്‍ ചികിത്സിക്കത്ത തെങ്ങനെ ?

നിങ്ങളുടെ പേരും പറഞ്ഞ് (എന്നിട്ട് പറയപ്പെടുന്നത് നാട്ടുവൈദ്യം ) നടത്തുന്ന തട്ടിപ്പിനെതിരെ പ്രതികരിക്കേണ്ടത് നിങ്ങളുടെ കൂടെ കടമയാണ് .

പ്രെപ്പയോണിക്ക് അസിഡീമിയയെ സംബന്ധിച്ച വിവരം താഴെ ലിങ്കില്‍ ഉണ്ട് ?

ആയുര്‍വേദ്ദത്തില്‍ ഉപയോഗിക്കുന്ന പൊന്‍കാരത്തെ സംബന്ധിച്ച്‌ വിവരങ്ങള്‍ നല്‍കിയത് ഡോ വന്ദന ഡോ .ആരതി , ഡോ സുജിത്ത് ( Arathi Gangadhar , Vandana Pannikkottil , Vaidya Sujith M Sudheer )

( വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു )

നാട്ടുവൈദ്യം ആനയാണ് , മാങ്ങയാണ് എന്ന് പറഞ്ഞ് പോസ്റ്റിനടിയില്‍ മോങ്ങുന്ന മോഹന ,വടക്ക ഫാന്‍സുകള്‍ അകലം പാലിക്കുക ????

Advertisment