Advertisment

തർക്കങ്ങൾ പരിഹരിച്ച് ബിജെപിയും ശിവസേനയും ഒന്നിച്ച് മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കണം...ഇല്ലെങ്കില്‍ ഇരുവര്‍ക്കും ഒരുപോലെ നഷ്ടങ്ങള്‍ ഉണ്ടാകുമെന്ന് മോഹൻ ഭാഗവത്

New Update

മുംബൈ: മഹാരാഷ്ട്രയിലെ തർക്കങ്ങൾ പരിഹരിച്ച് ബിജെപിയും ശിവസേനയും ഒന്നിച്ച്

സർക്കാരുണ്ടാക്കണമെന്ന് ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്. ഒരുമിച്ച് നിന്നില്ലെങ്കിൽ

ശിവസേനയ്ക്കും ബിജെപിക്കും ഒരു പോലെ നഷ്ടങ്ങളുണ്ടാക്കുമെന്ന് ഭാഗവത് പറഞ്ഞു.

Advertisment

publive-image

അതേസമയം ശിവസേനയുമായി സഹകരിക്കുന്ന കാര്യത്തിൽ നാളെ എൻസിപി കോൺഗ്രസ് നേതാക്കൾ ച‍ർച്ച നടത്തും. മധ്യസ്ഥനായി നിതിൻ ഗഡ്കരിയെ നിർദ്ദേശിച്ചതടക്കം സേനാ ബിജെപി ത‍ർക്കം പരിഹരിക്കാനുള്ള ശ്രമങ്ങൾ ആർഎസ്എസ് നേരത്തെ നടത്തിയിരുന്നു.

ഫഡ്നാവിസിനെ നാഗ്പൂരിലേക്ക് വിളിച്ച് വരുത്തി പ്രശ്നപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടിട്ടും ഇരു പക്ഷവും മുഖ്യമന്ത്രി പദത്തിൽ ഉടക്കി നിന്നു. ഇന്ന് മുന്നണി ബന്ധം പോലും ഇല്ല.

കോൺഗ്രസ് എൻസിപി പാർട്ടികൾക്ക് ഒപ്പം ചേർന്ന് സർക്കാരുണ്ടാക്കാനുള്ള ശ്രമവുമായി സേനാ മുന്നോട്ട് പോവുന്നതിനിടെയാണ് മോഹൻ ഭാഗവതിന്‍റെ പ്രതികരണം. സ്വാർഥതയ്ക്ക് വേണ്ടി പോരടിച്ചാൽ നഷ്ടങ്ങളുണ്ടാകുന്നത് ബിജെപിയ്ക്കും സേനയ്ക്കുമാണെന്ന് ഭാഗവത് പറഞ്ഞു.

mohanbhagawat
Advertisment