Advertisment

മി ടൂ കൊണ്ട് മലയാള സിനിമയ്ക്ക് യാതൊരു കുഴപ്പവുമുണ്ടാവില്ലെന്ന് മോഹൻലാൽ;മീ ടൂ ചിലർക്ക് ഫാഷൻ ആണ്

author-image
ഫിലിം ഡസ്ക്
Updated On
New Update

Image result for mohanlal;

Advertisment

മി ടൂ കാമ്പയിന്‍ ഒരു പ്രസ്ഥാനമല്ലെന്നും ചിലര്‍ അത് ഫാഷനായി കാണുകയാണെന്നും നടന്‍ മോഹന്‍ലാല്‍. മി ടൂ കൊണ്ട് മലയാള സിനിമയ്ക്ക് യാതൊരു കുഴപ്പവുമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പുതിയ നീക്കങ്ങള്‍ എല്ലായിടത്തും ഉണ്ടാകുന്നുണ്ട്, കുറച്ചു കാലം നിലനില്‍ക്കും, പിന്നെ അത് ഇല്ലാതാകുമെന്നാണ് കരുതുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Image result for mohanlal;

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് പണം കണ്ടെത്താനുള്ള എ.എം.എം.എയുടെ ‘ഒന്നാണ് നമ്മള്‍’ ഷോയെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

Image result for mohanlal;

ഡിസംബര്‍ ഏഴിന് അബുദാബിയില്‍ വച്ചാണ് ഷോ നടക്കുക. മലയാള സിനിമയിലെ അറുപതോളം താരങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും. എന്നാല്‍ നടന്‍ ദിലീപ് ഷോയില്‍ പങ്കെടുക്കില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Image result for mohanlal;

മലയാളത്തില്‍ നിന്നും ഒട്ടേറെപ്പേര്‍ മി ടൂ കാമ്പയിന്റെ ഭാഗമായിരുന്നു. മുകേഷ്, അലന്‍സിയര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കെതിരേയും ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

 

Advertisment