Advertisment

പേരന്‍പ് കാണാൻ കാത്തിരിക്കുകയാണെന്ന് മോഹൻലാൽ;ആദ്യദിനം തിയ്യേറ്ററിൽ നിന്ന് തന്നെ കാണും

author-image
ഫിലിം ഡസ്ക്
Updated On
New Update

Advertisment

മലയാളത്തിന്റെ മെഗാസ്റ്റാര്‍ തമിഴിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു പേരന്‍പ്. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലടക്കം പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്. അടുത്തിടെയായിരുന്നു ചിത്രം ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും പ്രദര്‍ശിപ്പിച്ചിരുന്നത്.

Image result for mammootty mohanlal

ചിത്രത്തിലെ മമ്മൂക്കയുടെ പ്രകടനത്തെ പ്രശംസിച്ച് സിനിമാ പ്രേമികള്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. പേരന്‍പിലെ അമുദവന്‍ എന്ന കഥാപാത്രത്തെ മമ്മൂക്ക മികവുറ്റതാക്കിയെന്നായിരുന്നു അഭിപ്രായങ്ങള്‍ വന്നത്. കൂടാതെ തമിഴിലേക്കുളള മമ്മൂക്കയുടെ തിരിച്ചുവരവ് ഗംഭീരമായെന്നും ചിത്രം കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു.

Image result for mammootty mohanlal

മമ്മൂക്കയുടെ കരിയറിലെ തന്നെ മികച്ചൊരു കഥാപാത്രമാണ് ചിത്രത്തിലേതെന്നും വിലയിരുത്തലുകള്‍ വന്നിരുന്നു. മമ്മൂക്കയ്ക്ക് അടുത്ത ദേശീയ അവാര്‍ഡ് ഈ കഥാപാത്രത്തിലൂടെ ലഭിക്കുമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ഇപ്പോഴിതാ പേരന്‍പിനെക്കുറിച്ച് നടന്‍ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളും വൈറലായിരിക്കുകയാണ്. പേരന്‍പ് തിയ്യേറ്ററുകളിലെത്തുമ്പോള്‍ അതുകാണാന്‍ ആദ്യ ദിവസം തന്നെ താനുണ്ടാകുമെന്നാണ് ലാലേട്ടന്‍ പറഞ്ഞിരിക്കുന്നത്.

Image result for mammootty mohanlal

ആ മാസ്മരിക പ്രകടനം തിയ്യേറ്ററുകളില്‍ നിന്ന് തന്നെ കാണണമെന്ന് ലാലേട്ടന്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്‍ ഇക്കാര്യം പറഞ്ഞത്.

Image result for mammootty mohanlal

നിരവധി വിദേശഭാഷാ ചിത്രങ്ങള്‍ക്കും അന്യാഭാഷാ ചിത്രങ്ങള്‍ക്കുമൊപ്പമാണ് മമ്മൂക്കയുടെ പേരന്‍പ് രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് എത്തിയിരുന്നത്. ഇതിനകം മികച്ച നിരൂപക പ്രശംസകള്‍ നേടിയെടുക്കാനായ ചിത്രത്തിന്റെ തിയ്യേറ്റര്‍ റിലീസിനായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.

Advertisment