Advertisment

ഫൈനൽ ടച്ച് ഫ്രം ലാലേട്ടൻ; കുഞ്ഞാലിമരക്കാറിൽ ബാബുരാജിന് മേക്കപ്പിട്ട് മോഹൻലാൽ!

author-image
ഫിലിം ഡസ്ക്
New Update

കുഞ്ഞാലിമരക്കാർ സിനിമയിൽ മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ തനിക്ക് മേക്കപ്പ് ചെയ്യുന്ന ചിത്രം പങ്കു വച്ച് നടൻ ബാബുരാജ്. ഫൈനൽ ടച്ച് ഫ്രം ലാലേട്ടൻ എന്ന ക്യാപ്ഷനോടെയാണ് ബാബുരാജ് ചിത്രം പങ്കു വച്ചിരിക്കുന്നത്. മോഹൻലാൽ ബാബുരാജിന്റെ മുഖത്ത് മേക്കപ്പ് ഇടുന്നത് ചിത്രത്തിലൽ വ്യക്തമായി കാണാം. മേക്കപ്പ്മാൻ പട്ടണം റഷീദും ചിത്രത്തിലുണ്ട്.

Advertisment

publive-image

ഇതേ സെറ്റി‌ൽ നിന്നുള്ള മറ്റൊരു ചിത്രം ഇന്നലെ മോഹൻലാലും പങ്കു വച്ചിരുന്നു. പ്രത്യേക തരത്തിലുള്ള കണ്ണാടിയും തൊപ്പിയും അണിഞ്ഞ് ഒരു കൊട്ടാരസമാനമായ സെറ്റിൽ ഇരുന്നായിരുന്നു മോഹൻലാലിന്റെ ചിത്രം.

മാർച്ച് 26–ന് റിലീസ് ചെയ്യേണ്ടിയിരുന്ന മരക്കാർ കോവിഡിനെ തുടർന്ന് മാറ്റി വച്ചിരിക്കുകയാണ്. അടുത്ത മാർച്ചിൽ മാത്രമേ ചിത്രം ഇനി തീയറ്ററിൽ എത്തൂ എന്നാണ് അണിയറക്കാർ നൽകുന്ന സൂചന.

 

mohanlal film news babu raj
Advertisment