മോഹന്‍ലാലും വിമാനം നായിക ദുര്‍ഗ്ഗ കൃഷ്ണയും തമ്മിലെന്ത് ?

ഫിലിം ഡസ്ക്
Monday, February 19, 2018

കൊച്ചി : വിമാനം നായികയ്ക്ക് ഇഷ്ടതാരം സ്വന്തം നായകന്‍ പൃഥ്വിരാജല്ല, സൂപ്പര്‍ താരം മോഹന്‍ലാലാണ്. ലാലേട്ടനെ എനിക്ക് ഭയങ്കര ഇഷ്ടമാണ് എന്ന്‍ താരം പറയുമ്പോള്‍ അതിനു മറ്റൊരു കാരണം കൂടി നടി പറയുന്നുണ്ട്, ലാലേട്ടന്റേതു പോലെ എന്റെയും നക്ഷത്രം രേവതിയാണ്.

നടിമാരില്‍ ദുര്‍ഗ്ഗ കൃഷ്ണയ്ക്ക് ഏറ്റവും ആരാധന ശോഭനയോടുതന്നെ. കാരണം ദുര്‍ഗയും ശോഭനയെപ്പോലെ ഡാന്‍സും അഭിനയവും ഒന്നിച്ചുകൊണ്ടുപോകുന്ന നടിയാണ് .

വിമാനം റിലീസ് ചെയ്തപ്പോള്‍ ശോഭന ചേച്ചിയുടെ മുഖഭാവമാണ് എനിക്കെന്നു പറഞ്ഞ് ഫെയ്‌സ്ബുക്കില്‍ എന്റെയും ശോഭന ചേച്ചിയുടെയും ഒന്നിച്ചുള്ള ഫോട്ടോ ഉള്‍പ്പെടെ ട്രോള്‍ വന്നിരുന്നു. ഇതു കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി – ദുര്‍ഗ പറഞ്ഞു . മഞ്ജുവാര്യരെയും എനിക്കിഷ്ടമാണ്.

 

എന്നാല്‍ ആദ്യ നായകന്‍ പൃഥ്വിരാജ് ആണ്. വിമാനത്തിന്റെ ഷൂട്ടിങ് തുടങ്ങിയപ്പോള്‍ അഭിനയിക്കാനുള്ള ആത്മവിശ്വാസമുണ്ടായിരുന്നു. പക്ഷേ നായകനായ പൃഥ്വിരാജ് ചേട്ടന്‍ എത്തിയപ്പോള്‍ ടെന്‍ഷന്‍ വര്‍ദ്ധിച്ചു.

ഞങ്ങള്‍ തമ്മിലുള്ള ഓരോ സീനുകള്‍ ചിത്രീകരിക്കുമ്പോഴും പൃഥ്വിരാജ് ചേട്ടന്‍ വളരെ ഫ്രീയായി ഇടപെട്ട് തുടങ്ങിയതോടെ ടെന്‍ഷനൊക്കെ മാറിയെന്നും നടി പറഞ്ഞു .

×