Advertisment

മോഹന്‍ലാലിന്റെ പിറന്നാള്‍ ആശംസയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി ! ലാലിന്‍റെ രാഷ്ട്രീയം വീണ്ടും ചര്‍ച്ചയായി

New Update

publive-image

Advertisment

ന്യൂഡൽഹി ∙ പ്രധാനമന്ത്രി - മോഹന്‍ലാല്‍ കൂടിക്കാഴ്ച രാഷ്ട്രീയ ചര്‍ച്ചയായി മാറിയതിനിടെ വീണ്ടും പിറന്നാള്‍ ആശംസ അറിയിച്ച നടന്‍ മോഹന്‍ലാലിന് നന്ദി അറിയിച്ച് പ്രധാനമന്ത്രിയുടെ ട്വിറ്റ് സന്ദേശം .

അറുപത്തിയെട്ടാം ജന്മദിനത്തിൽ ആശംസയർപ്പിച്ച മോഹൻലാലിന് പ്രത്യേകം നന്ദി അറിയിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്.

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി അണിനിരത്തുന്ന സെലിബ്രിറ്റി സ്ഥാനാര്‍ഥികളുടെ ലിസ്റ്റില്‍ മോഹൻലാലും മത്സരത്തിനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ മോഹൻലാലിന്റെ ട്വീറ്റിന് പ്രധാനമന്ത്രിയുടെ മറുപടി സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.

തന്റെ മണ്ഡലമായ വാരാണസിയിൽ വിവിധ ചടങ്ങുകളിൽ പങ്കെടുക്കുന്ന തിരക്കിലായിരുന്നു ജന്മദിനത്തിൽ പ്രധാനമന്ത്രി. വാരാണസി വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചു.

പ്രധാനമന്ത്രിയുടെ ജന്മദിനം സേവാ ദിനമായാണ് ബിജെപി ദേശീയതലത്തിൽ ആഘോഷിച്ചത്. മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിച്ചും രക്തദാന ക്യാംപുകൾ സംഘടിപ്പിച്ചും രാജ്യത്തുടനീളം ശുചിത്വപ്രവർത്തനങ്ങൾ നടത്തിയും പ്രവർത്തകർ ജന്മദിനം ആഘോഷിച്ചു. നമോ ആപ്പിലൂടെ പ്രധാനമന്ത്രിക്ക് ജന്മദിന സന്ദേശങ്ങൾ അയയ്ക്കാനും സൗകര്യമൊരുക്കി.

modi - mohanlal
Advertisment