ഡ്രാമയെക്കുറിച്ച് മോഹന്‍ലാല്‍; ഹാസ്യത്തിൽ പൊതിഞ്ഞ നല്ലൊരു ചിത്രം

ഫിലിം ഡസ്ക്
Wednesday, July 11, 2018

Image result for MOHANLAL DRAMA FILM

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒരുമിച്ചെത്തുന്ന ചിത്രം ഡ്രാമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് മോഹന്‍ലാല്‍. ചിത്രം സ്പിരിറ്റ് പോലെ ഒരു പാവം ഹാസ്യചിത്രമായിരിക്കുമെന്ന് താരം പറഞ്ഞു. “ഷൂട്ടിംഗ് പൂര്‍ത്തിയായി.

Image result for MOHANLAL DRAMA FILM

ഹാസ്യത്തില്‍ പൊതിഞ്ഞ ഒരു നല്ല ചിത്രമാണ് ഡ്രാമ. സ്പിരിറ്റ് പോലെ തന്നെ. വളരെ വൈകാരികമായാണ് ഈ സിനിമയുടെ കഥ മുന്നോട്ടുപോകുന്നത്. കുടുംബചിത്രമാണിത്. സൂപ്പര്‍സ്റ്റാര്‍ ഘടകങ്ങള്‍ ചേര്‍ന്നുള്ള സിനിമയാണ് ഇതെന്ന് പ്രതീക്ഷിക്കരുത്. വലിയ ആക്ഷന്‍ സീനുകളോ കിടിലന്‍ ഡയലോഗുകളോ ഒന്നും ചിത്രത്തിലില്ല. ഇതൊരു പാവം ചിത്രമാണ്. “മോഹന്‍ലാല്‍ പറഞ്ഞു.

Image result for MOHANLAL DRAMA FILM

ചിത്രം ആഗസ്റ്റ് 24ാം തീയതി തീയേറ്ററുകളിലെത്തും. സിനിമയുടെ പ്രധാന ലൊക്കേഷന്‍ ലണ്ടന്‍ ആണ്. നിരഞ്ജ് മണിയന്‍പിള്ള, രണ്‍ജി പണിക്കര്‍, സുരേഷ് കൃഷ്ണ, ബൈജു, ആശ ശരത്ത്, കനിഹ, ബേബി ലാറ എന്നിവര്‍ക്കൊപ്പം മൂന്ന് പ്രമുഖ സംവിധായകരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Image result for MOHANLAL DRAMA FILM

ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരാണ് ചിത്രത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങളായെത്തുന്നത്. വിനു തോമസാണ് സംഗീതം. ഛായാഗ്രഹണം അഴകപ്പന്‍. എഡിറ്റിങ് പ്രശാന്ത് നാരായണന്‍. വര്‍ണ്ണചിത്ര ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സ്, ലില്ലിപാഡ് മോഷന്‍ പിക്ച്ചേഴ്സ് യു.കെ.ലിമിറ്റഡ് എന്നീ ബാനറുകളില്‍ മഹാ സുബൈറും, എം.കെ. നാസറും ചേര്‍ന്നാണ് നിര്‍മാണം.

Image result for mohanlal ranjith movie

×