Advertisment

താല്പര്യമില്ലെന്ന് പലതവണ പറഞ്ഞിട്ടും മോഹന്‍ലാലിന്‍റെ സ്ഥാനാര്‍ഥിത്വവുമായി ആര്‍എസ് എസ് മുന്നോട്ട്. അസ്വസ്ഥനായി മോഹന്‍ലാല്‍ ? 10 മണ്ഡലങ്ങളില്‍ സ്വതന്ത്രരെ നിര്‍ത്താന്‍ ആലോചന. ഇതിനായി സ്വകാര്യ സര്‍വ്വേ തുടങ്ങി ?

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം∙ താല്പര്യമില്ലെന്ന് പലതവണ വ്യക്തമാക്കിയിട്ടും സ്ഥാനാര്‍ഥി ലിസ്റ്റില്‍ സൂപ്പര്‍താരം മോഹന്‍ലാലിന്‍റെ പേര് ചേര്‍ത്ത് ആര്‍ എസ് എസ് രംഗത്ത്. തിരുവനന്തപുരം മണ്ഡലത്തില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ 5 പേരുടെ ലിസ്റ്റാണ് ആര്‍ എസ് എസ് പരിഗണിക്കുന്നത് . സംസ്ഥാനത്തെ എന്‍ ഡി എ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിന്‍റെ ചുമതല ഏറ്റെടുത്ത പിന്നാലെയാണ് ആര്‍ എസ് എസ് പുതിയ നീക്കവുമായി രംഗത്ത് വന്നിരിക്കുന്നത്.

സംസ്ഥാനത്തു പത്തു മണ്ഡലങ്ങളില്‍ പൊതു സ്വതന്ത്രന്മാരെ നിര്‍ത്താനാണ് ആര്‍എസ്എസ് ആലോചിക്കുന്നത്. പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ, മോഹന്‍ലാല്‍ , സുരേഷ് ഗോപി, മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, മുന്‍ ഡി ജി പി ടി പി സെന്‍കുമാര്‍ അടക്കമുള്ളവരുടെ പട്ടിക ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി റാംലാല്‍ വഴി ബിജെപി നേതൃത്വത്തിനു ആര്‍എസ്എസ് കൈമാറി.

publive-image

കേരളത്തില്‍ അടവ് നയം പയറ്റുകയാണ് ആര്‍എസ്എസ്. ഇതോടെ പതിവായി സ്ഥാനാര്‍ഥികളാകുന്ന ബിജെപി നേതാക്കളെ പൂര്‍ണമായും മാറ്റി നിര്‍ത്തി ഇരുപത് ലോക്സഭാ മണ്ഡലങ്ങളുടേയും ചുമതല ആര്‍എസ്എസ് ഏറ്റെടുത്തത്തു.

മണ്ഡലങ്ങളുടെ മനസറിയാന്‍ സ്വകാര്യ ഏജന്‍സികളെ വച്ചുള്ള സര്‍വേയും ആര്‍എസ്എസ്. നടത്തിയിരുന്നു. ഈ സര്‍വേയുടെ അടിസ്ഥാനത്തിലാണ് പത്തനംതിട്ടയില്‍ പൊതു സ്വതന്ത്രനായി ശശികുമാര വര്‍മയുള്‍പ്പെടെയുള്ളവരുടെ പട്ടിക ബിജെപി നേതൃത്വത്തിനു കൈമാറിയത്. പാര്‍ട്ടിയുടെ അടിത്തറ വിപുലപ്പെടുത്തുന്നതിനും സമൂഹത്തിലെ വിവിധ തലങ്ങളില്‍ നിന്നു വോട്ടെത്തുന്നതിനും സ്വതന്ത്രര്‍ സഹായിക്കുമെന്നാണ് ആര്‍എസ്എസ് വിലയിരുത്തല്‍.

publive-image

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ മോഹന്‍ലാലിനുവേണ്ടിയുള്ള പ്രതീക്ഷ ആര്‍എസ്എസ് ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ല. എന്നാല്‍ ബിജെപി അനുഭാവി എന്ന നിലയില്‍ തന്നെക്കുറിച്ച് വാര്‍ത്തകള്‍ വരുന്നത് താരത്തെ അസ്വസ്ഥതപ്പെടുത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

mohanlal ele 19
Advertisment