Advertisment

നടന്‍ മോഹന്‍ലാലിനെതിരായ ആനക്കൊമ്പു കേസ്; പ്രോസിക്യൂഷന്‍ നടപടികള്‍ പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍

author-image
ഫിലിം ഡസ്ക്
New Update

കൊച്ചി: നടന്‍ മോഹന്‍ലാലിനെതിരായ ആനക്കൊമ്പു കേസിലെ പ്രോസിക്യൂഷന്‍ നടപടികള്‍ പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഇതു സംബന്ധിച്ച അപേക്ഷ ഇന്ന് നല്‍കി.

Advertisment

publive-image

കോ​ട​നാ​ട് റേ​ഞ്ചി​ലെ മേ​യ്ക്ക​പ്പാ​ല സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലെ തു​ട​ര്‍ ന​ട​പ​ടി​ക​ളാ​ണു പി​ന്‍​വ​ലി​ക്കാ​ന്‍ അ​നു​മ​തി തേ​ടി​യി​ട്ടു​ള്ള​ത്. കേ​സ് പി​ന്‍​വ​ലി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു ഡ​യ​റ​ക്ട​ര്‍ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​നോ​ടു സ​ര്‍​ക്കാ​ര്‍ നി​യ​മോ​പ​ദേ​ശം തേ​ടി​യി​രു​ന്നു. കേ​സ് കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ പി​ന്‍​വ​ലി​ക്കു​ന്ന​തി​ല്‍ എ​തി​ര്‍​പ്പി​ല്ല​ന്നാ​ണു സ​ര്‍​ക്കാ​ര്‍ അ​പേ​ക്ഷ​യി​ല്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

കേ​സ് പി​ന്‍​വ​ലി​ക്കു​വാ​നാ​യി മോ​ഹ​ന്‍​ലാ​ല്‍ നേ​ര​ത്തെ അ​പേ​ക്ഷ​ക​ള്‍ ന​ല്‍​കി​യി​രു​ന്നു. 2016 ജ​നു​വ​രി 31-നും, 2019 ​സെ​പ്റ്റം​ബ​ര്‍ 20-നു​മാ​യി ര​ണ്ട് അ​പേ​ക്ഷ​ക​ളാ​ണ് ന​ല്‍​കി​യ​ത്. 2019 ഓ​ഗ​സ്റ്റി​ല്‍ ചീ​ഫ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​നും കേ​സ് സം​ബ​ന്ധി​ച്ച്‌ സ​ര്‍​ക്കാ​രി​ന് ക​ത്തെ​ഴു​തി​യി​രു​ന്നു. ഇ​ത് പ​രി​ഗ​ണി​ച്ചാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​ന​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മം ലം​ഘി​ച്ച്‌ ആ​ന​ക്കൊ​ന്പ് നി​യ​മ​വി​രു​ദ്ധ​മാ​യി കൈ​മാ​റ്റം ചെ​യ്യു​ക​യും വാ​ങ്ങി കൈ​വ​ശം സൂ​ക്ഷി​ക്കു​ക​യും ചെ​യ്ത​തി​നാ​ണ് മ​ല​യാ​റ്റൂ​ര്‍ ഡി​വി​ഷ​ന​ല്‍ ഫോ​റ​സ്റ്റ് ഓ​ഫി​സ​റും കോ​ട​നാ​ട് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​റും മോ​ഹ​ന്‍ലാ​ലി​നും മ​റ്റു മൂ​ന്നു പ്ര​തി​ക​ള്‍​ക്കു​മെ​തി​രേ കു​റ്റ​പ്പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.

mohanlal case
Advertisment