Advertisment

ഡ്രാമ നാളെ തിയേറ്ററുകളിൽ ;കൂടെ നിന്നേക്കണം കേട്ടോ ' എന്ന് മോഹൻലാൽ

author-image
ഫിലിം ഡസ്ക്
New Update

Advertisment

മോഹന്‍ലാല്‍- രഞ്ജിത് ടീമിന്റെ കൂട്ടുകെട്ടിലൊരുങ്ങുന്ന ഡ്രാമ നാളെ തിയേറ്ററുകളിലെത്തുകയാണ്.ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ഫെയ്‌സ്ബുക്ക് ലൈവില്‍ മോഹന്‍ലാല്‍.ഒന്നാം തീയതി നമ്മുടെ സിനിമ റിലീസ് ആകുകയാണ്. വളരെക്കാലങ്ങള്‍ക്ക് ശേഷം ഞാന്‍ ചെയ്യുന്ന ഒരു ഹ്യൂമര്‍ ചിത്രമാണിത്. ഹ്യൂമര്‍ മാത്രമല്ല വിലപ്പെട്ടൊരു സന്ദേശം കൂടിയുണ്ട് ഈ സിനിമയില്‍. കാണൂ അഭിപ്രായമറിയിക്കു, കൂടെ നിന്നേക്കണം കേട്ടോ എന്ന് പറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ ലൈവ് അവസാനിപ്പിക്കുന്നത്.

ലോഹ’ത്തിനു ശേഷം രഞ്ജിത്തും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണിത്. ‘പുത്തന്‍ പണ’ത്തിനു ശേഷം രഞ്ജിത് തന്നെ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ഡ്രാമ’. ലണ്ടനില്‍ ചിത്രീകരിച്ചിട്ടുള്ള ‘ഡ്രാമ’യില്‍ ആശാ ശരത് ആണ് നായിക.

Image result for ranjith mohanlal

ലണ്ടനില്‍ ഫ്യൂണറല്‍ ഡയറക്ടര്‍ ആയി ജോലി ചെയ്യുന്ന രാജഗോപാല്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. വര്‍ണ്ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ്, ലിലിപാഡ് മോഷന്‍ പിക്ചര്‍സ് എന്നിവയുടെ ബാനറില്‍ എം കെ നാസ്സര്‍, മഹാ സുബൈര്‍ എന്നിവര്‍ ചേര്‍ന്നാണ് ഡ്രാമ നിര്‍മ്മിച്ചിരിക്കുന്നത്.

https://www.facebook.com/ActorMohanlal/videos/753844101624887/?t=21

Advertisment