Advertisment

രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്യം വരിച്ച ജവാന്മാരുടെ കുടുംബങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ വേദനയാല്‍ ഹൃദയം നിന്നുപോവുകയാണ്. അവര്‍ ആ ഹൃദയ ഭേദകമായ നോവിനെ അതിജീവിച്ച് തിരുച്ചുവരാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. അവരുടെ ദുഃഖത്തില്‍ നമുക്കും പങ്കുച്ചേരാം ;വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് മോഹന്‍ലാലിന്റെ കുറിപ്പ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കൊച്ചി: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹനത്തിന് നേരെ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തിന്റെ വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. 44 ജവാന്മാര്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചത്. രാജ്യത്തിനു വേണ്ടി സ്വന്തം ജീവന്‍ ബലികൊടുത്ത ധീരജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെയാണ് മേഹന്‍ലാല്‍ ജവാന്മാരെ അനുസ്മരിച്ചത്.

Advertisment

publive-image

'രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്യം വരിച്ച ജവാന്മാരുടെ കുടുംബങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ വേദനയാല്‍ ഹൃദയം നിന്നുപോവുകയാണ്. അവര്‍ ആ ഹൃദയ ഭേദകമായ നോവിനെ അതിജീവിച്ച് തിരുച്ചുവരാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. അവരുടെ ദുഃഖത്തില്‍ നമുക്കും പങ്കുച്ചേരാം'മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

2547 ജവാന്മാരുമായിപ്പോയ വാഹന വ്യൂഹത്തിനുനേരെ വ്യാഴാഴ്ച വൈകീട്ട് മൂന്നേകാലോടെ ഭീകരര്‍ ചാവേറാക്രമണം നടത്തുകയായിരുന്നു. പാകിസ്താന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റു. മരിച്ചവരില്‍ ഒരു മലയാളിയുമുണ്ട്. വയനാട് വൈത്തിരി കുന്നത്തിടവക വില്ലേജില്‍ വെറ്ററിനറി കോളേജിന് സമീപം പരേതനായ വാസുദേവന്റെ മകന്‍ വിവി വസന്തകുമാറാണ് വീരമൃത്യു വരിച്ച മലയാളി. സി.ആര്‍.പി.എഫ്.82ാം ബറ്റാലിയന്‍ അംഗമാണ്.

ഉഗ്രസ്‌ഫോടനത്തില്‍ ബസ് വെറും ലോഹക്കഷണമായി മാറി. ശരീരഭാഗങ്ങള്‍ ആക്രമണസ്ഥലത്തിനു ചുറ്റും ചിതറിത്തെറിച്ചു. സ്‌ഫോടനശബ്ദം 12 കിലോമീറ്റര്‍ അകലെവരെ കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. 20 വര്‍ഷത്തിനിടെ ജമ്മുകശ്മീരിലുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. 2016ല്‍ ഉറിയിലെ സേനാക്യാമ്പ് ആക്രമിച്ച് 23 ജവാന്മാരെവധിച്ചശേഷം ജമ്മുകശ്മീരിലുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണവും.

Advertisment