‘ബേണിംഗ് ഇല്യൂഷന്‍’ ഫയര്‍ എസ്‌കേപ് മാജിക് പരിപാടിയില്‍ നിന്ന് മോഹന്‍ലാല്‍ പിന്മാറിയത് അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നെന്ന് വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ് ബി.സി ജോഷി. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിലാണ് ജോഷിയുടെ പ്രതികരണം
/sathyam/media/post_attachments/K5zzykn89bFXa6LGy5xX.jpg)
2008 ഏപ്രില്‍ 27ന് മജീഷ്യന്‍ മുതുകാടിന്റെ ശിക്ഷണത്തില്‍ ‘ബേണിംഗ് ഇല്യൂഷന്‍’ എന്ന പരിപാടിയില്‍ പങ്കെടുക്കാനുള്ള മോഹന്‍ലാലിന്റെ തീരുമാനം വലിയ വിവാദമായിരുന്നു. ചങ്ങലയില്‍ ബന്ധിതനാക്കിയ ശേഷം ചുറ്റും തീ കൊളുത്തുകയും ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ സ്വയം രക്ഷപ്പെടുന്നതുമായിരുന്നു ഇത്.
താൻ നിർമ്മാതാവായ മാടമ്പി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മോഹന്‍ലാല്‍ അപകടമേറിയ മാജിക് ഷോയില്‍ പങ്കെടുത്തുന്നതില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെടണെന്ന് ആന്റണി പെരുമ്പാവൂരിനോടും ബി.ഉണ്ണിക്കൃഷ്ണനോടും അഭ്യര്‍ത്ഥിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
ഞാന്‍ പുതിയ പ്രൊഡ്യൂസറാണ്. തീ പൊള്ളലേല്‍ക്കുകയോ മാരകമായി എന്തെങ്കിലും സംഭവിച്ചാല്‍ എന്തുണ്ടാകും. അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്‍ റിക്വസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് മോഹന്‍ലാല്‍ പിന്‍മാറി.
കേരളത്തിലെ ജനതയുടെ ആവശ്യമാണ്, കേരളത്തിന് തീരാനഷ്ടമാകും എന്തെങ്കിലും സംഭവിച്ചാല്‍ എന്ന് വി.എസ് മോഹന്‍ലാലിനോട് പറഞ്ഞു.
ആന്റണിയോടും ബി ഉണ്ണിക്കൃഷ്ണന്റെ അടുത്തും ഞാന്‍ കൂടെക്കൂടെ പറയുമായിരുന്നു. സാറിനോട് പിന്‍മാറാന്‍ പറയാന്‍. മോഹന്‍ലാല്‍ സാറിനെ കുറ്റപ്പെടുത്താനാകില്ല, അദ്ദേഹം മുതുകാട് പറഞ്ഞപ്പോള്‍ സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റില്‍ ഏറ്റെടുത്തതാവും.