ആരാധകർക്കായി പുതിയ ബ്ലോഗുമായി മോഹൻലാൽ

ഫിലിം ഡസ്ക്
Saturday, July 21, 2018

 

Image result for mohanlal
ആരാധകരുമായി വിശേഷങ്ങളും നിലപാടുകളും പങ്കുവെക്കാൻ പുതിയ ബ്ലോഗുമായി നടന്‍ മോഹന്‍ലാല്‍. വിസ്മയ ശലഭങ്ങള്‍ എന്ന തലക്കെട്ടില്‍ എഴുതിയിരിക്കുന്ന ബ്ലോഗില്‍ നമ്മുടെ ജീവിതത്തിലെ തിരക്കിനിടയിലും നമ്മളെ തേടി എത്തുന്ന അത്ഭുതങ്ങളെക്കുറിച്ചാണ്പ്രതിപാദിച്ചിരിക്കുന്നത്.

നമ്മുടെയുള്ളില്‍ തന്നെ കുമിഞ്ഞുകൂടുന്ന ഈഗോകൾ നമ്മുടെ കണ്ണുകളില്‍ നിന്ന് നിഷ്കളങ്കതയുടെ പടലങ്ങളെ മായ്ച്ചു കളഞ്ഞിരിക്കുന്നു.ഇങ്ങനെയാണ് പുതിയ ബ്ലോഗിൽ മോഹൻലാൽ കുറിച്ചിരിക്കുന്നത്.
ജീവിതത്തിലെ അപ്രതീക്ഷിതമായ എല്ലാ കാര്യങ്ങളെയും അതിന്റെതായ രീതിയിൽ വിസ്മയത്തോടെ മാറി നിന്ന് നിരീക്ഷിക്കുവാൻ ശ്രെമിക്കാറുണ്ടെന്നും മോഹൻലാൽ എഴുതുന്നു.

×