Advertisment

മോഹന്‍ലാല്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി, കോവിഡ് പരിശോധനാഫലം നെ​ഗറ്റീവ്; ദൃശ്യം 2 സെപ്റ്റംബർ 7-നു ചിത്രീകരണം ആരംഭിക്കും

author-image
ഫിലിം ഡസ്ക്
New Update

മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്റെ കോവിഡ് പരിശോധനാഫലം നെ​ഗറ്റീവ്. ചെന്നൈയിൽ നിന്ന് കേരളത്തിൽ എത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു മോഹൻലാൽ. കോവിഡ് ഫലം നെഗറ്റീവ് ആയതോടെ കൊച്ചിയിലുള്ള അമ്മയെ കാണാനാകും മോഹൻലാൽ ആദ്യം പോകുക.

Advertisment

publive-image

ഓണവുമായി ബന്ധപ്പെട്ട് ചില ചാനൽ പ്രോ​ഗ്രാം ഷൂട്ടിങ്ങുകൾ പൂർത്തിയാക്കി മോഹൻലാൽ വീണ്ടും ചെന്നൈയിലേക്ക് പോകും. ലാലിന്റെ പുതിയ  ചിത്രമായ ദൃശ്യം 2 സെപ്റ്റംബർ 7-നു ചിത്രീകരണം ആരംഭിക്കും. ജീത്തു ജോസഫ് ഒരുക്കുന്ന ഈ ചിത്രം കോവിഡ് ഭീഷണി മാറിയാൽ ഡിസംബറിൽ റിലീസ് ചെയ്‌തേക്കും.

നാലു മാസത്തെ ചെന്നൈ ജീവിതത്തിനു ശേഷം ജൂലൈ 20ഓടെയാണ് മോഹൻലാൽ കേരളത്തിൽ മടങ്ങി എത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കി മോഹൻലാൽ വീണ്ടും സിനിമാരം​ഗത്ത് സജീവമാകുകയാണ്.

mohanlal covid 19
Advertisment