Advertisment

ആ​ഗോളതാപനത്തിന്റെ വെല്ലുവിളികള്‍ക്കിടയില്‍ കൃഷിക്കും കുടിവെളളത്തിനുമെല്ലാം പ്രാണജല സംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച ക്യാച്ച്‌ ദി റെയിന്‍ പദ്ധതിയില്‍ അണിച്ചേരാമെന്ന് നടന്‍ മോഹന്‍ലാല്‍

author-image
ഫിലിം ഡസ്ക്
New Update

കേന്ദ്രസര്‍ക്കാരിന്റെ ക്യാച്ച്‌ ദി റെയിന്‍ പദ്ധതിയില്‍ അണിചേരാന്‍ ആഹ്വാനം ചെയ്ത് നടന്‍ മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെയാണ് താരം ഈ ആവശ്യം ഉന്നയിച്ച്‌ രം​ഗത്തെത്തിയത്. ജലസംരക്ഷണത്തിന്റെ ആവശ്യകതയും ക്യാച്ച്‌ ദി റെയിന്‍ പദ്ധതിയെക്കുറിച്ചും വിവരിക്കുന്ന വീഡിയോയാണ് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Advertisment

publive-image



ആ​ഗോളതാപനത്തിന്റെ വെല്ലുവിളികള്‍ക്കിടയില്‍ കൃഷിക്കും കുടിവെളളത്തിനുമെല്ലാം പ്രാണജല സംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പ്രചാരണ പരിപാടിയാണ് ക്യാച്ച്‌ ദി റെയിന്‍.

പാഴായിപ്പോകുന്ന മഴവെളളം സംഭരിക്കാന്‍ സ്ഥാപനങ്ങളെ മുതല്‍ വ്യക്തികളെ വരെ പ്രബോധിപ്പിക്കുന്ന ദേശീയ ജല കമ്മിഷന്റെ ദീര്‍ഘ വീക്ഷണമുളള ഈ പരിപാടിക്ക് ഇതിനോടകം ശ്രദ്ധയും സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്.

നമുക്ക് എല്ലാവര്‍ക്കും ഈ പദ്ധതിയില്‍ അണിചേരാമെന്നും മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നു.

mohanlal statement
Advertisment