Advertisment

പൃഥ്വിരാജ് ഇന്ത്യയിലെ മികച്ച സംവിധായകനാകുമെന്ന് മോഹന്‍ലാല്‍

author-image
ഫിലിം ഡസ്ക്
New Update

ലൂസിഫര്‍ ചിത്രത്തിലൂടെയാണ് മോഹന്‍ലാലും, പൃഥ്വിയും ആദ്യമായി ഒന്നിക്കുന്നത്. രണ്ടുപേരും ഒന്നിച്ച ആദ്യ ചിത്രം വലിയ വിജയമായിരുന്നു. ഇപ്പോള്‍ ഇതാ സംവിധായകനായ പൃഥ്വിരാജിനെ പ്രശംസിച്ച്‌ മോഹന്‍ലാല്‍ രംഗത്തെത്തിയിരിക്കുന്നത്.

Advertisment

publive-image

പൃഥ്വിരാജ് ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാകുമെന്നാണ് ലാലേട്ടന്‍ പറഞ്ഞത്. വനിത ഫിലിം അവാര്‍ഡ് വേദിയില്‍ ആണ് മോഹന്‍ലാല്‍ ഇങ്ങനെ പറഞ്ഞത്. മികച്ച നടനായി തിരഞ്ഞെടുത്ത മോഹന്‍ലാല്‍ അവാര്‍ഡ് വാങ്ങിച്ചപ്പോള്‍ ആണ് പൃഥ്വിരാജിനെ പ്രശംസിച്ച്‌ മോഹന്‍ലാല്‍ സംസാരിച്ചത്.

ലൂസിഫറിലെ അഭിനയത്തിനാണ് മോഹന്‍ലാലിന് പുരസ്‌കാരം നല്‍കിയത്. ലൂസിഫര്‍ ഉണ്ടാകാന്‍ കാരണം അതില്‍ പ്രവര്‍ത്തിച്ചവരുടെ കഴിവും, അധ്വാനം കൊണ്ടാണെന്നും, ലൂസിഫര്‍ പോലൊരു ചിത്രം എടുക്കുവാന്‍ ആണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും എന്നാല്‍ എല്ലാവര്ക്കും എടുക്കാന്‍ കഴിയില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു .

അവാര്‍ഡില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം പൃഥ്വിരാജിനാണ് ലഭിച്ചത്.ഒരുപാട് പ്രത്യേകതകളുള്ള ചിത്രമായിരുന്നു പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറെന്ന് മോഹന്‍ലാല്‍ പറഞ്ഞു. കേരളത്തില്‍ മാത്രമല്ല, കേരളത്തിന് പുറത്തും ഇന്ത്യയ്ക്കു പുറത്തുമെല്ലാം ശ്രദ്ധിക്കപ്പെടുന്ന ചിത്രമായി ലൂസിഫര്‍ മാറി.

mohanlal words about prithvi
Advertisment