Advertisment

ചുവപ്പ്നിറത്തിലുള്ള ഫുള്‍സ്ലീവ് ഷര്‍ട്ടും സണ്‍ഗ്ലാസുമൊക്കെ ധരിച്ച് സ്റ്റൈലിഷ് ലുക്കില്‍ മോഹന്‍ലാല്‍

author-image
ഫിലിം ഡസ്ക്
New Update

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'ആറാട്ടി'ന്‍റെ ഫസ്റ്റ് ലുക്ക്നേരത്തെ പുറത്തെത്തിയിരുന്നു.

Advertisment

publive-image

 

ചിത്രത്തില്‍ ഏറെ പ്രാധാന്യത്തോടെ കടന്നുവരുന്ന വിന്‍റേജ് ബെന്‍സ്കാറിന്‍റെ ഡോര്‍ തുറന്ന് പുറത്തെക്കിറങ്ങുന്ന മോഹന്‍ലാല്‍ കഥാപാത്രമായ 'ഗോപന്‍റെ' പിന്നില്‍നിന്നുള്ള ദൃശ്യമായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍. ഇപ്പോഴിതാ ക്രിസ്‍മസ് ദിനത്തില്‍ ഈകഥാപാത്രത്തിലെ മറ്റൊരു സ്റ്റില്‍ പങ്കുവച്ചിരിക്കുകയാണ് അണിയറക്കാര്‍.

കാറിന്‍റെ ഡോര്‍ തുറന്ന് പുറത്തെക്കിറങ്ങുന്ന മോഹന്‍ലാല്‍ കഥാപാത്രമാണ് പുതിയ സ്റ്റില്ലിലും.പക്ഷേ കഥാപാത്രത്തിന്‍റെ മുഖം വ്യക്തമാക്കുന്നതാണ് പുതിയ ചിത്രം എന്നുമാത്രം.

ചുവപ്പ്നിറത്തിലുള്ള ഫുള്‍സ്ലീവ് ഷര്‍ട്ടും സണ്‍ഗ്ലാസുമൊക്കെ ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് 'ഗോപന്‍'.മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന മാസ് മസാല ചിത്രമെന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നഉദയകൃഷ്‍ണ പറഞ്ഞിരിക്കുന്നത്.

'നെയ്യാറ്റിന്‍കര ഗോപന്‍' എന്നാണ് 'ആറാട്ടി'ല്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നായകകഥാപാത്രത്തിന്‍റെ പേര്. 'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ടൈറ്റില്‍. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്.

Advertisment