Advertisment

കുവൈറ്റില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി; ആരോഗ്യ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി കര്‍ശനമാക്കണമെന്ന് ആവശ്യപ്പെട്ട് കുവൈറ്റ് ആരോഗ്യമന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. മന്ത്രിസഭയുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് കൂട്ടം കൂടുന്നവരെയും വിരുന്നുകള്‍ സംഘടിപ്പിക്കുന്നവരെയും ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറണമെന്നും കത്തില്‍ പറയുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ ലംഘിച്ചതാണ് സമീപകാലത്ത് രോഗവ്യാപനം കൂടാന്‍ കാരണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കത്ത് ലഭിച്ച സാഹചര്യത്തില്‍ നടപടികള്‍ കര്‍ശനമാക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment