Advertisment

കുവൈറ്റില്‍ ജോലി സമയം കഴിഞ്ഞും സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കി ആഭ്യന്തരമന്ത്രാലയം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ ജോലി സമയം കഴിഞ്ഞും സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിച്ച് ആഭ്യന്തരമന്ത്രാലയം. ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം പബ്ലിക് സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഫൈസല്‍ അല്‍ നവാഫ് സര്‍ക്കുലര്‍ ഇറക്കി.

Advertisment

publive-image

ജോലി സമയം കഴിഞ്ഞും നിരവധി ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ വാഹനം വ്യക്തി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി.

ജോലി സമയം കഴിഞ്ഞും വാഹനങ്ങള്‍ കൈമാറ്റം ചെയ്യാതെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉദ്യോഗസ്ഥര്‍ ഇവ വീടുകളിലേക്ക് കൊണ്ടുപോകുന്നുവെന്ന് മറ്റ് ഉദ്യോഗസ്ഥര്‍ മന്ത്രാലയത്തിന് പരാതി നല്‍കുകയും ചെയ്തിരുന്നു.

kuwait kuwait latest
Advertisment