കുവൈറ്റില്‍ സന്ദര്‍ശക വിസാ കാലവധി കഴിഞ്ഞവരോട് നിയമനടപടി പൂര്‍ത്തീകരിച്ച് നാടുവിടാന്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം

Wednesday, September 12, 2018

കുവൈറ്റ് : കുവൈറ്റില്‍ സന്ദര്‍ശക വിസാ കാലവധി കഴിഞ്ഞവരോട് നടപടി പൂര്‍ത്തീകരിച്ച് നാടുവിടാന്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം . രാജ്യത്ത് സന്ദര്‍ശക വിസയിലെത്തിയ പ്രവാസികള്‍ ,അവരുടെ വിസാ കാലാവധി അവസാനിച്ച പക്ഷം  പ്രശ്‌നങ്ങള്‍ പരിഹരിച്ച് രാജ്യം വിട്ടുപോകാനാണ് നിര്‍ദേശം.

അല്ലാത്ത പക്ഷം നിയമലംഘനം നടത്തി രാജ്യത്ത് തുടരുന്നവര്‍ കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പുണ്ട്.

പ്രവാസികളുടെ താമസാനുമതി പുതുക്കാനുള്ള നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടാണ് ഈ നടപടിയെന്ന് ആഭ്യന്തരമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. നിയമലംഘകരെ പ്രോസിക്യൂട്ട് ചെയ്യാനും തീരുമാനമുണ്ട്.

×