Advertisment

കുവൈറ്റില്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചവര്‍ക്ക് ചുമത്തിയ പിഴകള്‍ എഴുതിതള്ളിയതായി പ്രചരിക്കുന്ന വാര്‍ത്ത വ്യാജം

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചവര്‍ക്ക് ചുമത്തിയ പിഴകള്‍ എഴുതിതള്ളിയതായി ചില സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിച്ച വാര്‍ത്ത തള്ളിക്കളഞ്ഞ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം.

ഔദ്യോഗിക വെബ്‌സൈറ്റ് നിലവില്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനാല്‍ ചില ലംഘനങ്ങളെക്കുറിച്ച് ഇപ്പോള്‍ വെബ്‌സൈറ്റില്‍ കാണാന്‍ സാധിക്കില്ലെന്ന് പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ വിശ്വാസ്യത ഉറപ്പുവരുത്തണമെന്നും വിശ്വസനീയമായ ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്ന് മാത്രമേ വാര്‍ത്തകള്‍ സ്വീകരിക്കാവൂവെന്നും മന്ത്രാലയം അറിയിച്ചു.

Advertisment