കുവൈറ്റില്‍ അവധിക്കാലം ചിലവിടാന്‍ ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുക്കുന്ന രാജ്യം ഏതെന്ന് മുന്‍കൂട്ടി അറിയിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, November 8, 2019

കുവൈറ്റ് : കുവൈറ്റില്‍ അവധിക്കാലം ചിലവിടാന്‍ ഉദ്യോഗസ്ഥരും പൗരന്മാരും തിരഞ്ഞെടുക്കുന്ന രാജ്യം ഏതെന്ന് മുന്‍കൂട്ടി അറിയിക്കണമെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ സര്‍ക്കുലര്‍ .

വാര്‍ഷിക അവധി ഫോം പൂരിപ്പിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ അവധിക്കാലം കുവൈറ്റിലാണോ കുവൈറ്റിന് പുറത്താണോ ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് രേഖപ്പെടുത്തണം. രാജ്യത്തിന് പുറത്ത് പോകാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന രാജ്യത്തിന്റെ പേര് വ്യക്തമാക്കണം.

×