Advertisment

ദുരിതമനുഭവിക്കുന്ന 25 കുടുംബങ്ങൾക്ക് ആയിരം രൂപ വീതം സഹായ ഹസ്തവുമായി ഹയ ഹൈപ്പർമാർക്കറ്റ് ഉടമ മൊയ്തു മനച്ചിതൊടി

New Update

publive-image

Advertisment

പാലക്കാട്: കോവിഡ് കാലത്ത് തൊഴിലും വരുമാനവുമില്ലാതെ ബുദ്ധിമുട്ടുന്ന 25 പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ആയിരം രൂപ വീതം നൽകുന്നതിന് കാൽ ലക്ഷം രൂപ സഹായ ധനം എംഎൽഎ ഷാഫിയെ ഏൽപ്പിച്ച് മണ്ണാർക്കാട് ചങ്ങലീരി ഹയ ഹൈപ്പർ മാർക്കറ്റ് ഉടമ മനച്ചിതൊടി മൊയ്തു.

ജില്ലയിലെ 25 അവശ കുടുംബങ്ങൾക്ക് സഹായമായി തുക വിതരണം ചെയ്യുമെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ ഉൾപ്പടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള വ്യക്തിയാണ് മനച്ചിതൊടി മൊയ്തു.

നൂറോളം വ്യക്തികൾക്ക് മാസാന്ത പെൻഷൻ നൽകിയും പാവങ്ങൾക്ക് കരുതലായി ലോക്ക്ഡൗൺ സമയത്ത് സഹായം എത്തിച്ചും ആംബുലൻസ് വാങ്ങുന്ന ഫണ്ടിലേക്ക് അര ലക്ഷം നൽകിയും മൊയ്തുവും ഉമ്മ കുഞ്ഞാത്തുട്ടിയും വാർത്തകളിൽ ഇടം നേടിയിരുന്നു.

പാവപ്പെട്ടവർക്ക് സ്നേഹവും കരുതലും പകരുന്ന മൊയ്തുവിനെക്കുറിച്ച് അറിഞ്ഞപ്പോൾ അത്ഭുതവും അതിലേറെ ആദരവുമാണ് തോന്നിയതെന്നും ഇത്തരം പ്രവർത്തനങ്ങൾ മാതൃകപരമാണെന്നും എംഎൽഎ പറഞ്ഞു. പൊതു പ്രവർത്തകൻ കെ. ചിത്രൻ പുലാപ്പറ്റ, സമദ് എന്നിവർ പങ്കെടുത്തു.

palakkad news
Advertisment