Advertisment

കർഷക സമരം അതിജീവന പോരാട്ടം: മോൻസ് ജോസഫ്

New Update

publive-image

Advertisment

കോട്ടയം: ഇന്ത്യയിലെ കാർഷിക മേഖലയെ കോർപ്പറേറ്ററുകൾക്ക് തീറെഴുതുവാനുള്ള കേന്ദ്ര സർക്കാരിന്റെ കാർഷക വിരുദ്ധ കരിനിയമങ്ങൾ പിൻവലിച്ച് കാർഷികമേഖലയെ നിലനിർത്തുവാനുള്ള അതിജീവനത്തിനു വേണ്ടിയാണ് രാജ്യ തലസ്ഥാനത്ത് കർഷകർ സമരം നടത്തുന്നതെന്ന് മോൻസ് ജോസഫ് എംഎല്‍എ അഭിപ്രായപ്പെട്ടു.

publive-image

കേരളാ യൂത്ത് ഫ്രണ്ട് (എം) ജോസഫ് വിഭാഗം കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കർഷക സമരത്തിന് പിന്തുണയര്‍പ്പിച്ച് കോട്ടയത്ത് നടന്ന പ്രതിഷേധ പ്രകടനവും ധർണയും തിരുനക്കര ഗാന്ധി പ്രതിമക്ക് സമീപം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

publive-image

യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഷിജു പാറയിടുക്കിൽ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ജില്ല പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ മുഖ്യ പ്രസംഗം നടത്തി. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത്ത് മുതിരമല, പാർട്ടി നേതാക്കളായ പ്രിൻസ് ലൂക്കോസ്, വി.ജെ.ലാലി, ജയിസൺ ജോസഫ് ഒഴുകയിൽ, മൈക്കിൾ ജയിംസ്, കുര്യൻ പി.കുര്യൻ, സാബു പിടിക്കൽ, ജോയി സി. കാപ്പൻ , ആരുൺ മാത്യു, ഷിനു പാലത്തിങ്കൽ, അനീഷ് കൊക്കര, സബീഷ് നെടുംപറമ്പിൽ, അബ്ദുൾ റസാഖ്, ടിമ്സ് പോൾ, കുര്യൻ വട്ടമല, ടിറ്റോ പയ്യനാട്, നിതീഷ് , ജയിസൺ, ജെസ്റ്റ്യൻ മാഞ്ഞൂർ, സെബാസ്റ്റ്യൻ , സുബിൻ , ജോൺസൺ ചക്കേപ്പുറം, ടുബിൻ മധുരവേലി തുടങ്ങിയവർ പ്രസംഗിച്ചു.

 

kottayam news
Advertisment