ബ്ലാക് മാമ്പയുടെ തലയിൽ കടിച്ചു തൂങ്ങിയാടുന്ന കീരിയുടെ ദൃശ്യങ്ങൾ കൗതുകമാകുന്നു

മൂവി ഡസ്ക്
Saturday, October 7, 2017

മരത്തിൽ വാൽചുറ്റി പിണഞ്ഞു കിടക്കുന്ന ബ്ലാക് മാമ്പയുടെ തലയിൽ കടിച്ചു തൂങ്ങിയാടുന്ന കീരിയുടെ ദൃശ്യങ്ങൾ കൗതുകമാകുന്നു. സൗത്താഫ്രിക്കയിലെ ക്രൂഗർ നാഷൽ പാർക്കിൽ നിന്നു പകർത്തിയതാണ് ഈ അപൂർവ ദൃശ്യങ്ങൾ.

പാർക്ക് സന്ദർശിക്കാനെത്തിയ ‍െഡലിയ ബ്രോങ്ക്ഹോസ്റ്റ് എന്ന 35 കാരിയാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.ക്യാമ്പിലേക്കുള്ള മടക്കയാത്രയിൽ ഒരു കൂട്ടം കാട്ടുപോത്തുകൾ നദിക്കരയിൽ വെള്ളം കുടിക്കുന്ന മനോഹരമായ കാഴ്ച പകർത്താനാണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം റോഡരികിലായി പാർക്കു ചെയ്തത്.

ഈ കാഴ്ച പകർത്തുന്നതിനിടയിലാണ് റോഡിനു മറുവശത്തായി എന്തോ അനങ്ങുന്നത് ശ്രദ്ധയിൽ പെട്ടത്. സൂക്ഷിച്ചു നോക്കിയപ്പോൾ അതൊരു കീരിയാണെന്നു മനസിലായി. ദൃശ്യം കൂടുതൽ വ്യക്തമാകാനായി വാഹനം മറുവശത്തേക്ക് നീക്കി പാർക്ക് ചെയ്തു.
അപ്പോഴാണ് കീരി പാമ്പിനെ കൊല്ലുന്ന ദൃശ്യമാണെന്നു വ്യക്തമായത്. മരത്തിൽ വാലു ചുറ്റി തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു പാമ്പ്. തറയിൽ നിന്നും അൽപം ഉയരത്തിലായായിരുന്നു പാമ്പിന്റെ കിടപ്പ്. കീരി തറനിരപ്പിൽ നിന്നും ഉയർന്നുചാടി പാമ്പിന്റെ തലയിൽ കടിച്ചു തൂങ്ങിയാടുന്ന അപൂർവ ദൃശ്യങ്ങളാണ് ഇവർ നേരിട്ടു കണ്ടത്.

×