Advertisment

കെ.എം. മാണിഗ്ലോബൽ സ്റ്റഡി സെന്റർ ആരംഭിക്കും: മോൻസ് ജോസഫ് എംഎൽഎ

New Update

കോട്ടയം: കേരളാ കോൺഗ്രസ് .(എം) ചെയർമാൻ ആയിരുന്ന കെ.എം മാണി സാറിന്റെ ഭരണ രംഗത്തെ ജനസേവന നേട്ടങ്ങളും, പഠനങ്ങളും ആഗോളതലത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായി വരും തലമുറക്ക് അദ്ദേഹത്തെപ്പറ്റി കുടുതൽ അറിയുവാൻ കെ.എം.മാണി ഗ്ലോമ്പൽ സ്റ്റഡി സെൻറർ പ്രവർത്തനം ആരംഭിക്കുമെന്ന് മോൻസ് ജോസഫ് MLA പറഞ്ഞു.

Advertisment

publive-image

ഈ സംരഭത്തിന് രാഷ്ട്രിയ, സാമ്പത്തിക , കാർഷിക, സാമൂഹിക മേഘലകളിലെ വിദഗ്തൻമാരെ ഉൾപ്പെടുത്തികൊണ്ട് രാഷ്ട്രിയത്തിന് അതീതമായി ഒരു മാതൃക പഠന കേന്ദ്രമാണ് കേരളാ കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ തുടക്കം കുറിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി.

കേരളാ കോൺഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ അദ്ധ്യക്ഷതയിൽ കോട്ടയം റോട്ടറി ഹാളിൽ നടന്ന കെ എം മാണി ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എം.മാണി സാറിനൊടുള്ള ആദരസുചകമായി ഡയാലിസിസ് രോഗികൾക്കായി സൗജന്യമായി ഡയാലിസിസ് കിറ്റുകൾ യോഗത്തിൽ വച്ച് കോട്ടയം ജില്ലാ ആശുപത്രി ആർ.എം.ഓ. ഭാഗ്യശ്രീക്ക് MLA കൈമാറി.

കേരളാ കോണ്ഗ്രസ് സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ജോയി എബ്രാഹം Ex MP മുഖ്യ പ്രസംഗം നടത്തി, സാജൻ ഫ്രൻസിസ്, KF വർഗ്ഗീസ്, വി.ജെ ലാലി, തോമസ് കണ്ണന്തറ, അഡ്വ: ജെയ്സൺ ജോസഫ്‌, മാത്തുക്കുട്ടി പ്ലാത്താനം, CD വത്സപ്പൻ, ചെറിയാൻ ചാക്കോ, കെ.എസ് ചെറിയാൻ, കെ.വി.കണ്ണൻ, അജി കെ.ജോസ്, ജോർജ്ജ് പുളിങ്കാട്, ജോൺ ജോസഫ്, സി.വി.തോമസുകുട്ടി, എ.സി. ബേബിച്ചൻ, തങ്കമ്മ വൾഗ്ഗീസ്, നോയൽ ലൂക്ക് തുടങ്ങിയവർ പ്രസംഗിച്ചു.

കെ എം മാണി ജയന്തി സമ്മേളനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം പാർട്ടി വർക്കിക്ക് ചെയർമാൻ PJ ജോസഫ് MLA തിരുവനു ന്തപുരത്ത് നിർവ്വഹിച്ചു.

മറ്റ് ജില്ലകളിൽ വിവിധ പരിപാടികളൊടെ ജയന്തി സമ്മേളങ്ങൾ നടന്നു.

Advertisment