Advertisment

കേരളത്തില്‍ ജൂണ്‍ ഒന്നിന് തന്നെ മണ്‍സൂണ്‍ എത്തുമെന്ന് ഭൗമശാസ്ത്ര മന്ത്രാലയം

New Update

ന്യൂഡല്‍ഹി: കേരളത്തില്‍ ജൂണ്‍ ഒന്നിന് മണ്‍സൂണ്‍ എത്തുമെന്ന് ആദ്യ സൂചനകള്‍ ലഭിക്കുന്നതായി കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം. 'ജൂണ്‍ ഒന്നിനകം കേരളത്തില്‍ മണ്‍സൂണ്‍ എത്തുമെന്ന് പ്രവചനം സൂചിപ്പിക്കുന്നു. ഇത് ആദ്യ കാലസൂചനയാണ്. മെയ് 15-നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക പ്രവചനം. മെയ് 31-നാണ് മഴയുടെ പ്രവചനം.'ഭൗമ മന്ത്രാലയ സെക്രട്ടറി എം.രാജീവന്‍ ട്വീറ്റ് ചെയ്തു. ഈ വര്‍ഷം ഒരു സാധാരണ മണ്‍സൂണ്‍ ആയിരിക്കുമെന്ന് തങ്ങള്‍ നേരത്തെ പ്രവചിച്ചിരുന്നതായും രാജീവന്‍ വ്യക്തമാക്കി.

Advertisment