Advertisment

മേഘാലയ ഖനി അപകടം: ഒരു മൃതദേഹം കണ്ടെത്തി; ഒരു മാസത്തിലധികമായി ഖനിയില്‍ കുടുങ്ങി കിടക്കുന്നത് 15 പേര്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഗുവാഹത്തി: മേഘാലയയിലെ ഖനിയില്‍ കുടുങ്ങി പോയവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇന്ത്യന്‍ നേവിയുടെ അണ്ടര്‍ വാട്ടര്‍ റിമോട്ട് ഓപ്പറേറ്റഡ് വാഹനത്തില്‍ നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു മാസത്തിലധികമായി 15 പേരാണ് ഖനിയില്‍ കുടുങ്ങി കിടക്കുന്നത്.

Advertisment

publive-image

പ്രദേശവാസികളും എന്‍ഡിആര്‍എഫും ഇന്ത്യന്‍ നേവിയും ചേര്‍ന്നാണ് ഖനിയില്‍ തിരച്ചില്‍ നടത്തുന്നത്. രക്ഷാ പ്രവര്‍ത്തനത്തിനായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഉപകരണങ്ങള്‍ എത്തിക്കുകയും ചെയ്തിരുന്നു. ഡിസംബര്‍ 13 ന് ഉണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്നാണ് ഖോലോ റ്യാഗ്‌സാനിലെ ഖനിയിലെ തൊഴിലാളികള്‍ അപകടത്തില്‍ പെടുന്നത്.

നേവി നടത്തിയ അന്വേഷണത്തില്‍ ഒരു മൃതദേഹം കണ്ടെത്തിയതായി ഈസ്റ്റ് ജയന്തിയ ഹില്‍സ് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. മൃതദേഹം പുറത്തെത്തിക്കാനുളള ശ്രമം തുടരുകയാണ്. ഖനിയില്‍ ഇപ്പോഴും വെള്ളക്കെട്ട് നിലനില്‍ക്കുന്നത് രക്ഷാ പ്രവര്‍ത്തകര്‍ക്ക് വെല്ലുവിളിയാണ്.

Advertisment