ദേശീയം

കോവിഷീല്‍ഡിന്റേയും കൊവാക്‌സിന്റേയും പ്രതിമാസ ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, August 3, 2021

ന്യൂഡല്‍ഹി: ഡിസംബറോടെ കോവിഷീല്‍ഡിന്റെ പ്രതിമാസ ഉത്പാദനം 12 കോടി ഡോസായും കൊവാക്‌സിന്റേത് 5.8 കോടി ഡോസായും വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മണ്ഡവ്യ.

കോവിഷീല്‍ഡിന്റെ പ്രതിമാസ ഉത്പാദനം 11 കോടി ഡോസുകളില്‍ നിന്ന് 12 കോടി ഡോസായി വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്‍സുഖ് മണ്ഡവ്യ പറഞ്ഞു. കൊവാക്‌സിന്റെ ഉല്‍പാദനം പ്രതിമാസം 2.5 കോടി ഡോസില്‍ നിന്ന് 5.8 കോടി ഡോസായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

×