Advertisment

യുട്യൂബില്‍ തരംഗമായി ഒരു ‘മൂക്കുത്തി’…

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ലളിതവും സ്വാഭാവികവുമായ ഒരു പ്രണയകഥ പറഞ്ഞ് വൈറലാവുകയാണ് ‘മൂക്കുത്തി’ എന്ന ഹ്രസ്വചിത്രം. സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹവുമായി നടക്കുന്ന ചെറുപ്പക്കാരനും വിദ്യാര്‍ഥിനിയായ അയാളുടെ പ്രണയിനിയുമാണ് മൂക്കുത്തി എന്ന ഷോർട്ട് ഫിലിമിലെ പ്രധാന കഥാപാത്രങ്ങള്‍.

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം അങ്കമാലി ഡയറീസിലൂടെ അഭിനയരംഗത്തെത്തിയ വിനീത് വിശ്വമാണ് ചിത്രത്തില്‍ നായകകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ശ്രീ രഞ്ജിനി നായികയായി ചിത്രത്തിൽ വേഷമിടുന്നു.

ഇണക്കങ്ങളും പിണക്കങ്ങളുമായി മുന്നോട്ടുപോകുന്ന ഒരു സാധാരണ പ്രണയകഥ പറയുന്ന ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകൾക്കുളിൽ തന്നെ യൂട്യൂബിൽ തരംഗമായിരിക്കുകയാണ്.നവംബർ 14 ന് റിലീസ് ചെയ്ത ഷോർട് ഫിലിം ഇതിനോടകം ഒരു ലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്.

ചിത്രത്തിന്‍റെ രചനയും സംവിധാനവും ഗിരീഷ് എ ഡി ആണ്. അപ്പു പ്രഭാകര്‍ ആണ് ഛായാഗ്രഹണം. ആനന്ദ് മധുസൂദനന്‍ സംഗീതം നിർവഹിച്ചിരിക്കുന്ന മൂക്കുത്തിയുടെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് ആകാശ് ജോസഫ് വര്‍ഗീസാണ്.

Advertisment