Advertisment

മാസ് റിയാദ് പ്രവർത്തകർ മൂസക്കുട്ടിക്ക് യാത്രയയപ്പ് നൽകി.

author-image
admin
Updated On
New Update
റിയാദ്: മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് റിയാദിലെ സാമൂഹിക പ്രവർത്തകനും മാസ് റിയാദ് രക്ഷാധികാരിയുമായ മൂസക്കുട്ടി നെല്ലിക്കാപറമ്പ് നാട്ടിലേക്ക് മടങ്ങുന്നു.
publive-image
റിയാദിൽ 28 വർഷക്കാലത്തോളമായി ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുകയും ഈ കാലയളവിൽ നിരവധി സാസ്ക്കാരിക സാമൂഹിക സംഘടനകളിൽ പ്രവർത്തിക്കുകയും വിവിധ ഭാരവാഹി സ്ഥാനങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്തു. ഇതുമൂലം വലിയൊരു സുഹൃത്ത് ബന്ധം സൃഷ്ടിച്ചെടുക്കാനും അത് കാത്തു സൂക്ഷിക്കാനും അദ്ധേഹത്തിന് സാധിച്ചു. റിയാദിലും നാട്ടിലുമായി പത്തൊൻപത് വർഷക്കാലത്തോളം സാമൂഹിക ജീവകാരുണ്യ രംഗങ്ങളിൽ പ്രവർത്തിച്ച് വരുന്ന മുക്കം പ്രദേശവാസികളുടെ കൂട്ടായ്മയായ ( മാസ് റിയാദ്) എന്ന സംഘടനയുടെ സ്ഥാപക നേതാക്കളിലൊരാളും കുടിയാണ് അദ്ധേഹം.
ഈ കാലയളവിൽ സംഘടനയുടെ പ്രസിഡണ്ടും രക്ഷാധികാരി യായുമായി ദീർഘകാലം പ്രവർത്തിക്കുകയും ചെയ്തു.കഴിഞ്ഞ ദിവസം അൽ മദീന ഹൈപ്പർ മാർക്കറ്റ്  ഓഡിറ്റോറിയത്തിൽ വെച്ച് മാസ് റിയാദ് കുടുംബാഗങ്ങളുടെ നേതൃത്വത്തിൽ അദ്ധേഹത്തിന് യാത്രയയപ്പ് വിരുന്നു സംഘടിപ്പിച്ചു.
publive-image
ചടങ്ങിൽ റിയാദിലെ പ്രമുഖ സാസ്ക്കാരിക സാമൂഹിക പ്രവർ ത്തകർ സംബന്ധിച്ചു. ആക്ടിംഗ് പ്രസിഡണ്ട് അശ്റഫ് മേച്ചീരി അധ്യക്ഷത വഹിച്ചു. പ്ലീസ് ഇന്ത്യാ ജി.സി.സി. കോഡിനേറ്ററും, ജീവകാരുണ്യ പ്രവർത്തകനുമായ ലത്തീഫ് തെച്ചി പരിപാടി ഉൽഘാടനം ചെയ്തു.
ഫോർക്ക രക്ഷാധികാരി നാസർ കാരന്തൂർ ,ഒ.ഐ.സി.സി. സെൻട്രൽ കമ്മറ്റി ജെനറൽ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ, കെ.എം സി.സി.സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡണ്ട് ബഷീർ താമരശ്ശേരി, ഒ.ഐ സി.സി. കോഴിക്കോട് ജില്ല പ്രസിഡണ്ട് മുനീർ കോക്കല്ലൂർ, തനിമ രക്ഷാധികാരി റഹമത്ത് ഇലാഹി, ഫ്രൻസ് ക്രിയേഷൻ ചീഫ് കോഡിനേറ്റർ നവാസ് വെള്ളിമാടു കുന്ന്, കെ.ഡി.എം.എഫ്, ആക്റ്റിംഗ് പ്രസിഡണ്ട് ഷമീർ പുത്തൂർ, സദ്‌വ പ്രസിഡണ്ട് തഫ്സീർ, മാസ് ഭാരവാഹികളായ ശരീഫ് സി.കെ, ജബ്ബാർ കെ.പി, ഫൈസൽ കക്കാട് എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.
തുടർന്ന് മൂസക്കുട്ടി നെല്ലിക്കാപറമ്പ് മറുപടി പ്രസംഗം നടത്തി. മാസ് റിയാദ് ആക്റ്റിംഗ് പ്രസിഡണ്ട് അശ്റഫ് മേച്ചീരി  അദ്ധേഹത്തിനുള്ള മൊമന്റോ സമ്മാനിച്ചു. മാസ് റിയാദ് കുടുംബാഗങ്ങളുടെ സ്നേഹോപഹാരം  ചടങ്ങിൽ  പ്രവർത്ത കരും സമ്മാനിച്ചു. സെക്രട്ടറി ഷാജു കെ.സി സ്വാഗതവും, അബ്ദുസലാം പേക്കാടൻ പ്രാർത്ഥനയും പ്രോഗ്രാം കൺവീനർ മൊയ്ദു തോട്ടത്തിൽ നന്ദിയും പറഞ്ഞു. സുബൈർ കാരശ്ശേരി, ഷമീൽ കക്കാട്, സുഹാസ് ചേപ്പാലി,മുസ്തഫ നെല്ലിക്കാപറമ്പ് ,ഷംസുകാരാട്ട്, യുസഫ് പി.പി, മനാഫ് കാരശ്ശേരി, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Advertisment