തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചവശനാക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, April 23, 2019

മൊറാദാബാദ്: പൊതുതെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ട വോട്ടെടുപ്പ് രാജ്യത്ത് പുരോഗമിക്കുകയാണ്. പല കേന്ദ്രങ്ങളിലും അക്രമങ്ങള്‍ നടക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

അതിനിടയിലാണ് മൊറാദാബാദില്‍ ബിജെപി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചവശനാക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്.

സമാജ് വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് വോട്ടര്‍മാരെ നിര്‍ബന്ധിച്ചതിനാലാണ് മൊറാദാബാദിലെ തെരഞ്ഞെടുപ്പ് ഓഫീസറെ അക്രമിച്ചതെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ പക്ഷം. ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയാണ് പുറത്തുവിട്ടത്.

×