Advertisment

സാമൂഹിക മുന്നേറ്റത്തിന് ധാർമികയുവതയുടെ കൂട്ടായ്മ ശക്തിപ്പെടണം: ആർ.എസ്.സി വാർഷിക കൗൺസിൽ

New Update

ജിദ്ദ: സമൂഹം അനുഭവിച്ചു കൊണ്ടിരിക്കുന്ന ധാർമിക മൂല്യച്യുതികൾക്കെതിരെ സമൂഹത്തെ മുന്നോട്ട് നടത്താൻ ധാർമികബോധമുള്ള യുവത്വം ശക്തിപ്പെടണമെന്ന് ആർ.എസ്. സി ജിദ്ധ സെൻട്രൽ വാർഷിക കൌൺസിൽ അഭിപ്രായപ്പെട്ടു.

Advertisment

publive-image

ആർ.എസ്.സി ജിദ്ധ സെൻട്രൽ ഭാരവാഹികളെ എസ് വൈ എസ് സംസ്ഥാന പ്രസിഡൻറ് സയ്യിദ് ത്വാഹാ തങ്ങൾ പ്രഖ്യാപിക്കുന്നു.

ഐ.സി.എഫ് ജിദ്ധ എക്സിക്യൂട്ടീവ് അംഗം അബ്ദുൽ നാസർ അൻവരി ഉദ്ഘാടനം ചെയ്തു. ആർ.എസ്.സി ഗൾഫ് കൗൺസിൽ അംഗം അബ്ദുൽബാരി നദ്‌വി പഠനം സെഷൻ നേത്രത്വം നൽകി. കൗൺസിൽ നടപടികൾക്ക് ആർ എസ് സി നാഷണൽ നേതാക്ക ളായ തൽഹത്ത് കൊളത്തറ,സൽമാൻ വെങ്ങളം, നൗഫൽ എറണാകുളം എന്നിവർ നേതൃത്വം നൽകി. നൗഫൽ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. മൻസൂർ ചുണ്ടമ്പറ്റ വാർഷിക റിപ്പോർട്ടും ഉസ്മാൻ മറ്റത്തൂർ ഫിനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു.

കീഴ്ഘടക മാനേജ്മെൻറ്, ഡ്രീം യൂണിറ്റ് എന്നീ വിഷയങ്ങളിൽ ഗ്രൂപ്പ് ചർച്ചകൾ നടത്തി രൂപപ്പെട്ട ആശയങ്ങൾ 'എക്സ്പീരിയ ഡോകുമെന്റ്' ആയി കൗൺസിൽ പുറത്തിറക്കി. കൂടുതൽ കേന്ദ്രങ്ങളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജിദ്ധ സെൻട്രൽ ഇനി ജിദ്ധ സിറ്റി, ജിദ്ധ നോർത്ത് എന്നീ രണ്ട് സെൻട്രൽ ഘടകങ്ങളായി പ്രവർത്തിക്കും.

publive-image

വാർഷിക കൗൺസിലിന് പങ്കെടുത്ത കൗൺസിലർമാർ

പുതിയ ജിദ്ധ സിറ്റി സെൻട്രൽ ഭാരവാഹികളെ എസ് വൈ എസ് സംസ്ഥാന പ്രസിഡൻറ് സയ്യിദ് ത്വാഹാ തങ്ങളും ജിദ്ധ നോർത്ത് സെൻട്രൽ ഭാരവാഹികളെ ഐസിഎഫ് സെൻട്രൽ ദഅവാ പ്രസിഡൻറ് സയ്യിദ് സൈനുൽ ആബിദീൻ തങ്ങളും നാഷണൽ കൗൺസിലുകളെ ഐ.സി.എഫ് ഗൾഫ് കൗൺസിൽ സെക്രട്ടറി മുജീബ് എ ആർ നഗറും പ്രഖ്യാപിച്ചു.

പുതിയ ഭാരവാഹികൾ:

ജിദ്ദ സിറ്റി-

ചെയർമാൻ: താജുദ്ദീൻ നിസാമി, ജനറൽ കൺവീനർ:ഇർഷാദ് കടമ്പോട്, ഓർഗനൈസിംഗ് കൺവീനർ:ജാബിർ നഈമി, ട്രെയി നിങ് കൺവീനർ: മുഹമ്മദ് സഖാഫി, ഫിനാൻസ് കൺവീനർ: അബ്രാർ ചുള്ളിയോട്, കലാലയം കൺവീനർ: ആഷിഖ് ഷിബിലി, സ്റ്റുഡന്റസ് കൺവീനർ: ഫൈറൂസ് വെള്ളില, വിസ്‌ഡം കൺവീ നർ: ശിഹാബുദ്ധീൻ, രിസാല കൺവീനർ: റഫീഖ് കൂട്ടായി, ഫിറ്റ്നസ് കൺവീനർ: ജംഷീർ എം.എ വയനാട്, എന്നിവരെ തിരഞ്ഞെടുത്തു.

ജിദ്ദ നോർത്ത്-

ചെയർമാൻ:ഉമൈർ വയനാട്, ജനറൽ കൺവീനർ:അഷ്കർ ആല്പറമ്പ്, ഓർഗനൈസിംഗ് കൺവീനർ:ഫസീൻ അഹ്മദ്, ട്രെയി നിങ് കൺവീനർ: ഇബ്‌റാഹീം നഈമി, ഫിനാൻസ് കൺവീനർ: അബ്ദുൽ അസീസ് കുറ്റൂർ, കലാലയം കൺവീനർ: മുഹമ്മദ് സുഹൈൽ കാടാച്ചിറ, സ്റ്റുഡന്റസ് കൺവീനർ: യാസിർ അലി, വിസ്‌ഡം കൺവീനർ: മുജീബ് റഹ്‌മാൻ, രിസാല കൺവീനർ: മുഹമ്മദ് ബഷീർ, ഫിറ്റ്നസ് കൺവീനർ: മുസ്തഫ, എന്നിവരെ തിരഞ്ഞെടുത്തു.

 

Advertisment