Advertisment

സംസ്ഥാനത്തെ വികസന പ്രതിസന്ധിയിലാക്കിയ ഇടതുപക്ഷ സർക്കാറിനെതിരെ മൊറയൂർ ഗ്രാമപഞ്ചായത്തിനു മുമ്പിൽ നടത്തിയ സത്യാഗ്രഹ സമരം ഡിസിസി ജനറൽ സെക്രട്ടറി അസീസ് ചീരാൻതൊടി ഉദ്ഘാടനം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

Advertisment

മൊറയൂര്‍: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടുകൾ മുഴുവൻ വെട്ടിക്കുറച്ച് സംസ്ഥാനത്തെ വികസന പ്രതിസന്ധിയിലാക്കിയ ഇടതുപക്ഷ സർക്കാറിനെതിരെ മൊറയൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആനത്താൻ ഖദീജ സലാം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജയശ്രീ വിഷൻ എന്നിവരുടെ നേതൃത്വത്തിൽ മൊറയൂർ ഗ്രാമപഞ്ചായത്തിനു മുമ്പിൽ നടത്തിയ സത്യാഗ്രഹ സമരം ഡിസിസി ജനറൽ സെക്രട്ടറി അസീസ് ചീരാൻതൊടി ഉദ്ഘാടനം ചെയ്തു.

ലൈഫ് മിഷൻ പദ്ധതിയുടെ പേര് പറഞ്ഞും, സിഎഫ്എൽടിസിയുടെ പേര് പറഞ്ഞും തദ്ദേശ വകുപ്പിൻറെ ഫണ്ട് വക മാറ്റിയ സംസ്ഥാന സർക്കാരിൻറെ നടപടി പിൻവലിച്ചുകൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വികസനത്തിന് ആവശ്യമായ ഫണ്ടുകൾ സംസ്ഥാന ഗവൺമെൻറ് നൽകുവാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് ഡിസിസി ജനറൽ സെക്രട്ടറി അസീസ് ചീരാൻതൊടി സംസാരിച്ചു.

publive-image

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ആനത്താൻ അജ്മൽ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡിസിസി ജനറൽ സെക്രട്ടറി പിപി ഹംസ മുഖ്യപ്രഭാഷണം നടത്തി.

ഡിസിസി മെമ്പർ തയ്യിൽ കുഞ്ഞുമുഹമ്മദ്, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ടിപി യൂസഫ്, സികെ ഷാഫി, സികെ നിസാർ, മാളിയേക്കൽ വീരാൻകുട്ടി ഹാജി, എൻ എം ഷാജി ഇല്യാസ്, മൊറയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് സി കെ മുഹമ്മദ്, മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വി പി അബൂബക്കർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സലീം മാസ്റ്റർ, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ പാറക്കുന്നൻ കുഞ്ഞാപ്പു, ആനക്കച്ചേരി മുജീബ്, ടി പി സലീം മാസ്റ്റർ, പി കെ വിശ്വനാഥൻ, ബംഗാളത്ത് സമീർ, മുക്കണ്ണൻ അബ്ദുറഹ്മാൻ, പുളിക്കലകത്ത് മരക്കാർ, പി പി മുഹമ്മദ്, യൂത്ത് കോൺഗ്രസ് നേതാക്കന്മാരായ പൂക്കോടൻ ഫർഹാൻ, ഇർഷാദ് കൊളകണ്ണി എന്നിവർ സത്യാഗ്രഹത്തിന് ആശംസകളർപ്പിച്ചു.

malappuram news
Advertisment